31 Jan 2023 5:15 PM IST
Summary
- വില്പനയില്‍ ഒമ്പത് ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. ഇന്ത്യയില്‍ കമ്പനിയുടെ വില്പന വളര്‍ച്ച 11 ശതമാനമായപ്പോള്‍ ആഫ്രിക്ക, അമേരിക്ക, മിഡില്‍ ഈസ്റ്റ് മേഖലകളിലും ശക്തമായ വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്തു
ഡെല്‍ഹി: പ്രമുഖ എഫ് എംസിജി കമ്പനിയായ ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രോഡക്റ്റ്‌സിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം ഡിസംബര്‍ പാദത്തില്‍ 3.55 ശതമാനം വര്‍ധിച്ച് 546.34 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ അറ്റാദായം 527.6 കോടി രൂപയായിരുന്നു. മൂന്നാം പാദത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ് വരുമാനം മുന്‍ വര്‍ഷത്തെ ഇതേ കാലയളവിലുണ്ടായിരുന്ന 3,302.58 കോടി രൂപയില്‍ നിന്നും 3,598.92 കോടി രൂപയായി.
മൊത്ത ചെലവ് 2,714.32 കോടി രൂപയില്‍ നിന്നും 2,969.52 കോടി രൂപയുമായി. വില്പനയില്‍ ഒമ്പത് ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. ഇന്ത്യയില്‍ കമ്പനിയുടെ വില്പന വളര്‍ച്ച 11 ശതമാനമായപ്പോള്‍ ആഫ്രിക്ക, അമേരിക്ക, മിഡില്‍ ഈസ്റ്റ് മേഖലകളിലും ശക്തമായ വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്തു. ഇന്തോനേഷ്യന്‍ ബിസിനസില്‍ മൂന്ന് ശതമാനത്തിന്റെ ഇടിവാണുണ്ടായത്.