14 Oct 2023 5:37 PM IST
Summary
ഫെഡറൽ ബാങ്ക് ഉൾപ്പെടെ 24 കമ്പനി ഫലങ്ങൾ ഒക്ടോ 16-ന്
എച്ച്ഡിഎഫ്‌സിയുടെ ലയനത്തിനുശേഷമുള്ള എച്ച് ഡിഎഫ്‌സി ബാങ്കിന്റെ ആദ്യ ക്വാര്‍ട്ടര്‍ ഫലമാണ് ഒക്ടോബര്‍ 15-ന് പ്രഖ്യാപിക്കുന്നത് .
രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാക്കളായ എച്ച്ഡിഎഫ്‌സി ബാങ്ക് ഇക്കഴിഞ്ഞ ക്വാര്‍ട്ടറിലെ അറ്റാദായത്തില്‍ മുന്‍വര്‍ഷമിതേ കാലയളവിനേക്കാള്‍ 44 ശതമാനം വര്‍ധന നേടുമെന്നാണ് നിരവധി വിശകലന വിദഗ്ധര്‍ വിലയിരുത്തുന്നത്. അറ്റ പലിശ വരുമാനത്തില്‍ 33-44 ശതമാനം വളര്‍ച്ചയും അവര്‍ അനുമാനിക്കുന്നു.
എന്നാല്‍ ബ്രോക്കറേജ് സ്ഥാപനമായ മോട്ടിലാല്‍ ഓസ്വാള്‍ അനുമാനിക്കുന്നത് 14781.1 കോടി രൂപ അറ്റാദായമാണ്. ഇത് മുന്‍വര്‍ഷമിതേ കാലയളവിലേക്കാള്‍ 39.4 ശതമാനവും ആദ്യക്വാര്‍ട്ടറിനേക്കാള്‍ 23.7 ശതമാനവും കൂടതലായിരിക്കുമെന്നും കണക്കാക്കുന്നു.
അറ്റ പലിശ വരുമാനം മുന്‍വര്‍ഷമിതേ കാലയളവിലേക്കാള്‍ 33.6 ശതമാനവും ആദ്യ ക്വാര്‍ട്ടറിനേക്കാള്‍ 19 ശതമാനവും ഉയര്‍ന്ന് 28089.4 കോടി രൂപയിലെത്തുമെന്നാണ് മോട്ടിലാല്‍ ഓസ്വാളിന്റെ വിലയിരുത്തല്‍.
ബാങ്കിന്റെ മൊത്തം വായ്പ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ക്വാര്‍ട്ടറില്‍ 57.7 ശതമാനം വളര്‍ച്ചയോടെ 23.54 ലക്ഷം കോടി രൂപയിലെത്തിയെന്ന് ഒക്ടോബര്‍ നാലിന് എച്ച്ഡിഎഫ്‌സി ബാങ്ക് എക്‌സ്‌ചേഞ്ചില്‍ നല്‍കിയ ഫയലിംഗില്‍ വ്യക്തമാക്കിയിരുന്നു. മുന്‍വര്‍ഷമിതേ കാലയളവിലെ വായ്പ 14.93 ലക്ഷം കോടി രൂപയായിരുന്നു.
എച്ച്ഡിഎഫ്‌സി 2023 ജൂലൈ ഒന്നിനാണ് എച്ച്ഡിഎഫ്‌സി ബാങ്കില്‍ ലയിച്ചത്. ലയനത്തോടെ ബാങ്കിന്റെ മാര്‍ജിന്‍ കുറയുമെന്നാണ് അന്നു വിലയിരുത്തിയിരുന്നത്. ഇനി ഫലത്തിനായി കാക്കാം.
നാളെ വരുന്ന മറ്റു കമ്പനി ഫലങ്ങൾ: