image

22 Jan 2025 6:33 PM IST

Company Results

എച്ച്.ഡി.എ.ഫ്.സി ബാങ്കിന്റെ അറ്റാദായം 16,0736 കോടി: വര്‍ധന 2%

MyFin Desk

എച്ച്.ഡി.എ.ഫ്.സി ബാങ്കിന്റെ അറ്റാദായം 16,0736 കോടി: വര്‍ധന 2%
X

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫിസിയുടെ അറ്റാദായത്തില്‍ 2 ശതമാനം വര്‍ധന. ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തില്‍ 16,736 കോടി രൂപയാണ് ബാങ്കിന്റെ അറ്റാദായം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ അറ്റാദായം 16,373 കോടി രൂപയായിരുന്നു.

2025 സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ മൊത്തം വരുമാനം 87,460 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ ഇത് 81,720 കോടി രൂപയായിരുന്നു.

സംയോജിത അടിസ്ഥാനത്തിൽ ബാങ്കിന്റെ ലാഭം നേരിയ തോതിൽ മെച്ചപ്പെട്ട് 17,258 കോടി രൂപയിൽ നിന്ന് 17,657 കോടി രൂപയായി.

കഴിഞ്ഞ വർഷം ഒക്ടോബർ-നവംബർ പാദത്തിന്റെ അവസാനത്തിൽ 1,15,016 കോടി രൂപയായിരുന്ന മൊത്തം വരുമാനം 1,12,194 കോടി രൂപയായി കുറഞ്ഞു. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തികൾ (എൻ‌പി‌എകൾ) 2024 ഡിസംബർ അവസാനത്തോടെ മൊത്ത വായ്പകളുടെ 1.42 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇത് 1.26 ശതമാനമായിരുന്നു. അറ്റ നിഷ്‌ക്രിയ ആസ്തികൾ 2023 ലെ 0.31 ശതമാനത്തിൽ നിന്ന് 0.46 ശതമാനമായി ഉയർന്നു.