25 Jan 2025 3:42 PM IST
ഐസിഐസിഐ ബാങ്കിന് ഡിസംബറിൽ അവസാനിച്ച പാദത്തില്‍ 11,792കോടി രൂപയുടെ അറ്റാദായം. മുന്‍ വര്‍ഷം ഇത് 10.272 കോടി രൂപയായിരുന്നു. 15 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. മൊത്തം വരുമാനം കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 42,792 കോടി രൂപയിൽ നിന്ന് 48,368 കോടി രൂപയായി വർധിച്ചു.
ബാങ്കിന്റെ അറ്റ പലിശ വരുമാനം 41,300 കോടി രൂപയായി. മുൻ വർഷം ഇതേ പാദത്തിൽ 36,695 കോടി രൂപയായിരുന്നു പലിശ വരുമാനം. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം 2.3 ശതമാനത്തിൽ നിന്ന് 1.96 ശതമാനമായി മെച്ചപ്പെട്ടു. അറ്റ നിഷ്‌ക്രിയ ആസ്തി 0.42 ശതമാനമാണ്. മുന്‍ വര്‍ഷം ഇത് 0.44 ശതമാനമായിരുന്നു.
2024 ഡിസംബർ 31 ലെ കണക്കനുസരിച്ച് നിഷ്‌ക്രിയ വായ്പകളുടെ പ്രൊവിഷൻ കവറേജ് അനുപാതം 78.2 ശതമാനമായിരുന്നു. മുൻ സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിന്റെ അവസാനത്തിൽ 14.61 ശതമാനത്തിൽ നിന്ന് മൂലധന പര്യാപ്തതാ അനുപാതം 14.71 ശതമാനമായി ഉയർന്നു.