image

21 May 2025 7:27 PM IST

Company Results

അറ്റാദായത്തിൽ ഇടിവ് നേരിട്ട് ഇൻഡസ്ഇൻഡ് ബാങ്ക്

MyFin Desk

അറ്റാദായത്തിൽ ഇടിവ് നേരിട്ട് ഇൻഡസ്ഇൻഡ് ബാങ്ക്
X

മാർച്ച് 31 ന് അവസാനിച്ച നാലാം പാദത്തിൽ ഇൻഡസ്ഇൻഡ് ബാങ്ക് 2,328.9 കോടി രൂപയുടെ അറ്റനഷ്ടം റിപ്പോർട്ട് ചെയ്തു. 2023-24 മാർച്ച് പാദത്തിൽ ബാങ്കിന് 2,349.15 കോടി രൂപയുടെ ഏകീകൃത അറ്റാദായം ഉണ്ടായിരുന്നു.

2024 സാമ്പത്തിക വർഷത്തിലെ മാർച്ച് പാദത്തിലെ 12,199 കോടി രൂപയിൽ നിന്ന് ഈ പാദത്തിലെ ബാങ്കിന്റെ പലിശ വരുമാനം 13 ശതമാനം കുറഞ്ഞ് 10,634 കോടി രൂപയായി.

2024-25 സാമ്പത്തിക വർഷത്തിൽ ഇൻഡസ്ഇൻഡ് ബാങ്കിന്റെ അറ്റാദായം 71 ശതമാനം ഇടിഞ്ഞ്‌ 2,576 കോടി രൂപയായി. 2024 സാമ്പത്തിക വർഷത്തിൽ ബാങ്കിന് 8,977 കോടി രൂപയുടെ അറ്റാദായം ലഭിച്ചിരുന്നു.