23 May 2025 9:11 PM IST
സംയോജിത അറ്റാദായത്തില്‍ 16% വളര്‍ച്ച രേഖപ്പെടുത്തി ജെഎസ്ഡബ്ല്യു സ്റ്റീല്‍. അറ്റാദായം 1,503 കോടി രൂപയായി ഉയർന്നു. മുന്‍ വര്‍ഷത്തെ അറ്റാദായം 1,299 കോടി രൂപയായിരുന്നു. പ്രവര്‍ത്തന വരുമാനം 3% കുറഞ്ഞ് 44,819 കോടി രൂപയാണ്. ശക്തമായ ആഭ്യന്തര ഡിമാന്‍ഡ് കാരണം വില്‍പ്പന 11% വര്‍ദ്ധിച്ച് 7.49 ദശലക്ഷം ടണ്ണായി. എബിറ്റ്ഡ 14% വാര്‍ഷിക വര്‍ധനവോടെ 6,378 കോടി രൂപയായും ഉയര്‍ന്നു. ക്രൂഡ് സ്റ്റീല്‍ ഉത്പാദനം വര്‍ഷം തോറും 12% വര്‍ദ്ധിച്ച് 7.63 ദശലക്ഷം ടണ്ണായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സബ്‌സിഡിയറിയായ ബിപിഎസ്എല്‍5,635 കോടി വരുമാനവും രേഖപ്പെടുത്തി.