image

7 July 2025 2:27 PM IST

Company Results

കല്യാണ്‍ ജ്വല്ലേഴ്‌സിന് 31ശതമാനം വരുമാന വളര്‍ച്ച

MyFin Desk

kalyan jewellers reports 31% revenue growth
X

Summary

മിഡില്‍ ഈസ്റ്റ് പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 26 ശതമാനം വര്‍ധിച്ചു


സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കല്യാണ്‍ ജ്വല്ലേഴ്സിന് മികച്ച നേട്ടം. കമ്പനി 31 ശതമാനം വരുമാന വളര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്തത്.

സ്വര്‍ണ്ണ വിലയിലെ ചാഞ്ചാട്ടവും ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും കാരണം ഡിമാന്‍ഡില്‍ ഇടിവുണ്ടായിട്ടും മികച്ച വളര്‍ച്ച നേടാനായി.

2024-25 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ 5,557.63 കോടി രൂപയുടെ ഏകീകൃത അറ്റാദായം കമ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2025-26 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ മുന്‍ വര്‍ഷത്തെ ആദ്യ പാദത്തെ അപേക്ഷിച്ച് 31 ശതമാനം വരുമാന വളര്‍ച്ച കൈവരിച്ചതായി കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു.

മിഡില്‍ ഈസ്റ്റ് പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 26 ശതമാനം വര്‍ധിച്ചു, പ്രധാനമായും സിംഗിള്‍ സ്റ്റോര്‍-വില്‍പ്പന വളര്‍ച്ചയാണ് ഇതിന് കാരണം.

ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ കാന്‍ഡെര്‍ 26 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 67 വരുമാന വളര്‍ച്ച രേഖപ്പെടുത്തി. ഒന്നാം പാദത്തില്‍, കമ്പനി ഇന്ത്യയില്‍ 10 കല്യാണ്‍ ഷോറൂമുകളും എട്ട് കാന്‍ഡെര്‍ ഷോറൂമുകളും യുഎസില്‍ ഒരു കല്യാണ്‍ ഷോറൂമും തുറന്നു.

നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലും വിദേശത്തുമായി കല്യാണ്‍, കാന്‍ഡെര്‍ ഫോര്‍മാറ്റുകളിലായി 170 പുതിയ ഷോറൂമുകള്‍ ആരംഭിക്കാന്‍ കമ്പനി പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. നിലവില്‍ കമ്പനിക്ക് 406 ഷോറൂമുകളുണ്ട്.