5 July 2023 5:48 PM IST
Summary
- മാരുതിയുടെ ഓഹരി 19 ശതമാനം നേട്ടമാണ് കൈവരിച്ചത്
- ഓഹരിയില്‍ കൈവരിച്ച മുന്നേറ്റം കമ്പനിയുടെ വിപണി മൂല്യം ഉയരാനും സഹായിച്ചു
പ്രമുഖ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ ഓഹരി വില ജുലൈ അഞ്ചിന് നാല് ശതമാനം ഉയര്‍ന്ന് 10,003 രൂപയിലെത്തി. ആദ്യമായിട്ടാണ് 10,000 പിന്നിട്ടത്.
ബിഎസ്ഇയില്‍ 52 ആഴ്ചയിലെ ഉയര്‍ന്ന നിലയായ 10,036.70 രൂപയിലെത്തി. 9990 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.
2017 ഡിസംബറില്‍ ഇതു പോലെ ഓഹരി വില 10,000 രൂപയിലെത്തിയിരുന്നു. ഓഹരിയില്‍ കൈവരിച്ച മുന്നേറ്റം കമ്പനിയുടെ വിപണി മൂല്യം ഉയരാനും സഹായിച്ചു. മാരുതി സുസുക്കിയുടെ വിപണിമൂല്യം 3 ട്രില്യന്‍ രൂപയിലെത്തി.
ഇയര്‍-ടു-ഇയര്‍ അടിസ്ഥാനത്തില്‍ മാരുതിയുടെ ഓഹരി 19 ശതമാനം നേട്ടമാണ് കൈവരിച്ചത്.
ജുലൈ അഞ്ചിന് മാരുതി പുതിയ എംപിവി (മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍) ആയ ഇന്‍വിക്‌റ്റോ ലോഞ്ച് ചെയ്തിരുന്നു. അതേ ദിവസം തന്നെയാണു കമ്പനിയുടെ ഓഹരി വില 10,000 രൂപ പിന്നിട്ടതും വിപണി മൂല്യം 3 ട്രില്യന്‍ രൂപയിലെത്തിയതും.
എംപിവി വിഭാഗത്തില്‍ 50 ശതമാനം വിപണി വിഹിതമാണ് മാരുതിക്കുള്ളത്.മാരുതി സുസുക്കി പുറത്തിറക്കുന്ന കാറുകളില്‍ വച്ച് ഏറ്റവും ചെലവേറിയ കാറെന്ന പ്രത്യേകതയുമായിട്ടാണ് ജുലൈ 5-ന് ഇന്‍വിക്‌റ്റോ വിപണിയിലെത്തിയിരിക്കുന്നത്. 24.79 ലക്ഷം രൂപയാണ് ഇന്‍വിക്‌റ്റോയുടെ ബേസ് മോഡലിന്റെ എക്‌സ് ഷോറൂം വില. ടോപ് വേരിയന്റിന് വില 28.42 ലക്ഷം രൂപയുമാണ്.