31 July 2025 5:48 PM IST
Summary
കമ്പനിയുടെ ചെലവ് കുറയ്ക്കല്‍ നടപടികള്‍ ഫലം കണ്ടു
വിപണി പ്രതീക്ഷയെ മറികടന്ന് മാരുതി സുസുക്കിയുടെ അറ്റാദായം. 2 ശതമാനമാണ് മുന്നേറ്റം. കമ്പനിയുടെ ചെലവ് കുറയ്ക്കല്‍ നടപടികള്‍ ഫലം കണ്ടതായി സൂചന.
മാരുതി സുസുക്കിയുടെ അറ്റാദായം 3,760 കോടി രൂപയായാണ് ഉയര്‍ന്നത്. മുന്‍ വര്‍ഷം ഇത് 3,650 കോടി രൂപയായിരുന്നു.
വരുമാനം ഈ പാദത്തില്‍ 8% ഉയര്‍ന്ന് 40,493 കോടി രൂപയായി. കഴിഞ്ഞ വര്‍ഷത്തെ 36,840 കോടി രൂപയില്‍ നിന്നാണ് ഈ മുന്നേറ്റം. ഏഴ് ബ്രോക്കറേജ് സ്ഥാപനങ്ങള്‍ 35,531 കോടി രൂപയായിരുന്നു വരുമാനമായി പ്രവചിച്ചിരുന്നത്. ഈ പ്രതീക്ഷയെ മറികടക്കുന്ന ഫലമാണ് മാരുതി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അസംസ്‌കൃത ഉല്‍പ്പന്ന വിലയിലെ വര്ഡധന, വിദേശനാണ്യത്തിലെ വെല്ലുവിളികള്‍, ഉയര്‍ന്ന വില്‍പ്പന പ്രമോഷന്‍ ചെലവുകള്‍, പുതിയ പ്ലാന്റുകള്‍ എന്നിവയാണ് മൊത്തത്തിലുള്ള മുന്നേറ്റത്തെ പിന്നോട്ടടിച്ചത്. ഇതിനെ മറികടക്കാന്‍ പ്രവര്‍ത്തന ചെലവുകള്‍ അടക്കം വെട്ടിചുരുക്കിയിട്ടുണ്ടെന്നാണ് പാദഫലം വ്യക്തമാക്കുന്നത്.