22 April 2023 12:02 PM IST
Summary
ജിയോയുടെ അറ്റാദായം 4716 കോടി രൂപയായി
റിലയൻസ് ഗ്രൂപ്പിന്റെ ടെലികോം ഓപ്പറേറ്റർ വിഭാഗമായ റിലയൻസ് ജിയോയുടെ അറ്റാദായം നാലാം പാദത്തിൽ 13 ശതമാനം ഉയർന്നു. മുൻ വർഷം സമാന കാലയളവിൽ 4173 കോടി രൂപ റിപ്പോർട്ട് ചെയ്തപ്പോൾ ഇത്തവണ ഇത് 4716 കോടി രൂപയായി.
പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 12 ശതമാനം വർധിച്ച് 20945 കോടി രൂപയിൽ നിന്ന് 23394 കോടി രൂപയായി. കമ്പനിയുടെ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അറ്റാദായം 23 ശതമാനം വർധിച്ചു.
2021 -22 സാമ്പത്തിക വർഷത്തിൽ 14817 കോടി രൂപയുടെ അറ്റാദായം റിപ്പോർട്ട് ചെയ്തപ്പോൾ ഈ പാദത്തിൽ 18207 കോടി രൂപയായി ഉയർന്നു. പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 18 ശതമാനമാണ് വർധിച്ചത്. വരുമാനം 76977 കോടി രൂപയിൽ നിന്ന് 90786 കോടി രൂപയായി.
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ മാർച്ച് പാദത്തിലെ അറ്റാദായത്തിൽ 19 ശതമാനം വർധനവാണ് ഉണ്ടായത്. അറ്റാദായം
19,299 കോടി രൂപയായി. കമ്പനിയുടെ എക്കാലത്തെയും ഉയർന്ന ത്രൈമാസ അറ്റാദായമാണിത്.