7 May 2025 9:01 PM IST
മൈക്രോഫിനാൻസ് വായ്പാദാതാവായ സാറ്റിൻ ക്രെഡിറ്റ്കെയർ നെറ്റ്‌വർക്ക് ലിമിറ്റഡിന്റെ (എസ്‌സിഎൻഎൽ) മാർച്ച് പാദത്തിലെ അറ്റാദായം 67 ശതമാനം ഇടിഞ്ഞ് 41 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ അറ്റാദായം 125 കോടി രൂപയായിരുന്നു.
കമ്പനിയുടെ ഈ പാദത്തിലെ മൊത്തം വരുമാനം കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 594 കോടി രൂപയിൽ നിന്ന് 562 കോടി രൂപയായി കുറഞ്ഞു. അതേസമയം മൊത്തം ചെലവുകൾ 541 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 427 കോടി രൂപയായിരുന്നു.