image

8 Aug 2025 4:52 PM IST

Company Results

അറ്റാദായത്തില്‍ കുതിപ്പുമായി എസ്ബിഐ; വര്‍ധിച്ചത് 12ശതമാനം

MyFin Desk

sbi sees jump in net profit
X

Summary

വായ്പ വളര്‍ച്ച, കിട്ടാകടത്തിലെ കുറവ് എന്നിവ നേട്ടമായി


വിപണി പ്രതീക്ഷകള്‍ മറികടന്ന് എസ്ബിഐയുടെ പാദഫലം. അറ്റാദായം 12% വര്‍ധിച്ച് 19,160 കോടി രൂപയായി. വായ്പ വളര്‍ച്ച, കിട്ടാകടത്തിലെ കുറവ് എന്നിവ കരുത്തായി.

17,166 കോടി രൂപയായിരുന്നു അറ്റാദായമായി വിപണി വിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇതില്‍ നിന്നുള്ള കുത്തനെയുള്ള മുന്നേറ്റമാണ് പാദഫലത്തില്‍ കണ്ടത്. ആസ്തി നിലവാരം ഗണ്യമായി മെച്ചപ്പെട്ടതും കിട്ടാകടത്തിലെ കുറവുകളുമാണ് ഈ നേട്ടത്തിന് വഴിയൊരുക്കിയതെന്ന് ഡേറ്റകള്‍ വ്യക്തമാക്കുന്നു.

ജൂണ്‍ പാദത്തില്‍ ബാങ്കിന്റെ മൊത്ത നിഷക്രീയ ആസ്തി 1.83% ഉം അറ്റ എന്‍പിഎ 0.47% ഉം ആയി കുറഞ്ഞു. ചെറുകിട, ഇടത്തരം സംരംഭങ്ങളുടെയും റീട്ടെയില്‍ വിഭാഗങ്ങളുടെയും ശക്തമായ വളര്‍ച്ചയാണ് വായ്പ വിഭാഗത്തില്‍ കണ്ടത്.

വായ്പകള്‍ 11.61% വര്‍ദ്ധിച്ച് 42.55 ലക്ഷം കോടി രൂപയായി. നിക്ഷേപങ്ങള്‍ 11.66% വര്‍ദ്ധിച്ച് 54.73 ലക്ഷം കോടി രൂപയായി. ഒന്നാം പാദ ലാഭം ഉള്‍പ്പെടെ ബാങ്കിന്റെ മൂലധന പര്യാപ്തതാ അനുപാതം 15.16% ആയി ശക്തിപ്പെട്ടു. ഇത് എസ്ബിഐയുടെ ഉറച്ച സാമ്പത്തിക അടിത്തറയുടെ സൂചനയാണെന്നും വിപണി വിദഗ്ധര്‍ വ്യക്തമാക്കുന്നു.