12 May 2025 9:19 PM IST
ശ്രീറാം ജനറൽ ഇൻഷുറൻസിന്റെ നാലാം പാദത്തിലെ ലാഭം 8 ശതമാനം വർധിച്ച് 130 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം 121 കോടി രൂപയായിരുന്നു.
കമ്പനിയുടെ മൊത്ത നേരിട്ടുള്ള പ്രീമിയം വരുമാനം കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 876 കോടി രൂപയിൽ നിന്ന് 1,099 കോടി രൂപയായി മെച്ചപ്പെട്ടു, 25 ശതമാനമാണ് വളർച്ച.
2025 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ, ശ്രീറാം ഗ്രൂപ്പിന്റെ ജനറൽ ഇൻഷുറൻസ് വിഭാഗം അറ്റാദായത്തിൽ 13 ശതമാനം വർധനവ് രേഖപ്പെടുത്തി മുൻ വർഷത്തെ 455 കോടി രൂപയിൽ നിന്ന് 515 കോടി രൂപയായി.