image

10 July 2025 6:01 PM IST

Company Results

11 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു; ടി സി എസിൻറെ അറ്റാദായത്തിൽ കുതിപ്പ്

MyFin Desk

tcs q1 results out, net profit up 8.7%
X

ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റാ കൺസൾട്ടൻസി സർവീവസിൻറെ അറ്റാദായത്തിൽ വർദ്ധന. വാർഷികാടിസ്ഥാനത്തിൽ അറ്റാദായം 6% വർധിച്ച് 12,760 കോടി രൂപയായി. കമ്പനിയുടെ ഏപ്രിൽ-ജൂൺ പാദത്തിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 1.3 ശതമാനം വർധിച്ച് 63,437 കോടി രൂപയായി.

ടിസിഎസ് ഒരു രൂപ മുഖവിലയുള്ള ഒരു ഓഹരിക്ക് 11 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. ഇടക്കാല ലാഭവിഹിതം 2025 ഓഗസ്റ്റ് 4 തിങ്കളാഴ്ച കമ്പനിയുടെ ഓഹരി ഉടമകൾക്ക് നൽകും. വരുമാന പ്രഖ്യാപനത്തിന് മുമ്പ് ടിസിഎസ് ഓഹരി വില 0.4% നേട്ടത്തോടെ 3,397.1 രൂപയിൽ അവസാനിച്ചു.

2025 -2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെ ഇബിഐടി മാർജിൻ 30 ബേസിസ് പോയിന്റ് വർദ്ധിച്ച് 24.5 ശതമാനമായി. നാലാം പാദത്തിലെ ഇത് 24.2 ശതമാനമായിരുന്നു.