image

25 May 2024 3:26 PM IST

News

ബോണി കപൂറിന്റെ കണ്‍സോര്‍ഷ്യം നോയ്ഡയില്‍ ഫിലിം സിറ്റി നിര്‍മിക്കാനുള്ള കരാര്‍ നേടി

MyFin Desk

Boney Kapoors Consortium Wins Contract for 230 Acre Film City in Noida
X

Summary

  • ഫിലിം യൂണിവേഴ്‌സിറ്റി, സിനിമ മ്യൂസിയം, ഹെലിപാഡ് എന്നിവ ഉള്‍പ്പെടുന്നതാണ് ഫിലിം സിറ്റി
  • പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലായിരിക്കും പദ്ധതി
  • ബോണി കപൂറിന്റെ കണ്‍സോര്‍ഷ്യത്തിനു പുറമെ നാല് കണ്‍സോര്‍ഷ്യം കൂടി ലേലത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു


യമുന എക്‌സ്പ്രസ് വേയ്ക്ക് സമീപം 230 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന നോയിഡ ഫിലിം സിറ്റി നിര്‍മ്മിക്കാനുള്ള ലേലം ചലച്ചിത്ര നിര്‍മ്മാതാവ് ബോണി കപൂറിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം നേടി.

ഒരു ഫിലിം യൂണിവേഴ്‌സിറ്റി, ഒരു സിനിമ മ്യൂസിയം, ഒരു ഹെലിപാഡ് എന്നിവ ഉള്‍പ്പെടുന്നതാണ് ഫിലിം സിറ്റി.

ഈ വര്‍ഷം അവസാനത്തോടെ ഉദ്ഘാടനം ചെയ്യാനിരിക്കുന്ന നോയ്ഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനു ആറ് കിലോമീറ്റര്‍ അകലെയാണു നിര്‍ദ്ദിഷ്ട ഫിലിം സിറ്റി.

ബോണി കപൂറിന്റെ കണ്‍സോര്‍ഷ്യത്തിനു പുറമെ നാല് കണ്‍സോര്‍ഷ്യം കൂടി ലേലത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. അതിലൊന്ന് ബോളിവുഡ് താരം അക്ഷയ് കുമാറിന്റെതായിരുന്നു.

പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയിലായിരിക്കും പദ്ധതി. യമുന എക്‌സ്പ്രസ് വേ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് അതോറിറ്റിയുമായുള്ള കരാറില്‍ ജൂണില്‍ ബോണ്‍ കപൂറിന്റെ കണ്‍സോര്‍ഷ്യം ഒപ്പുവയ്ക്കും.

തുടര്‍ന്ന് പദ്ധതിക്കുള്ള 230 ഏക്കര്‍ ഭൂമി കണ്‍സോര്‍ഷ്യത്തിനു കൈമാറുകയും ചെയ്യും. കരാര്‍ ഒപ്പുവച്ചു കഴിഞ്ഞാല്‍ ആറു മാസത്തിനുള്ളില്‍ നിര്‍മാണം തുടങ്ങും.