29 April 2022 1:25 PM IST
Summary
മുംബൈ: മികച്ച വായ്പ വില്‍പ്പനയും ആസ്തി ഗുണനിലവാരവും മെച്ചപ്പെട്ട ചെലവ്-വരുമാന അനുപാതത്തിലേക്ക് നയിച്ചതിനാല്‍ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ മാര്‍ച്ച് പാദത്തിലെ അറ്റാദായം ഒരു വര്‍ഷം മുമ്പുള്ള 165 കോടി രൂപയില്‍ നിന്ന് ഇരട്ടിയായി 355 കോടി രൂപയായി വര്‍ധിച്ചു. അതുപോലെ 2021-22 സാമ്പത്തിക വര്‍ഷത്തിലെ ബാങ്കിന്റെ മൊത്തം അറ്റാദായം 2020-21 സാമ്പത്തിക വര്‍ഷത്തിലെ 550 കോടി രൂപയിൽ നിന്ന് 1,152 കോടി രൂപയായി ഉയര്‍ന്നു. ഉപഭോക്താക്കളുടെ വര്‍ധിച്ചുവരുന്ന ക്രെഡിറ്റ് ഡിമാന്‍ഡാണ് ഇതിന് കാരണമെന്ന് ചീഫ് എക്‌സിക്യൂട്ടീവും മാനേജിംഗ് […]
മുംബൈ: മികച്ച വായ്പ വില്‍പ്പനയും ആസ്തി ഗുണനിലവാരവും മെച്ചപ്പെട്ട ചെലവ്-വരുമാന അനുപാതത്തിലേക്ക് നയിച്ചതിനാല്‍ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ മാര്‍ച്ച് പാദത്തിലെ അറ്റാദായം ഒരു വര്‍ഷം മുമ്പുള്ള 165 കോടി രൂപയില്‍ നിന്ന് ഇരട്ടിയായി 355 കോടി രൂപയായി വര്‍ധിച്ചു.
അതുപോലെ 2021-22 സാമ്പത്തിക വര്‍ഷത്തിലെ ബാങ്കിന്റെ മൊത്തം അറ്റാദായം 2020-21 സാമ്പത്തിക വര്‍ഷത്തിലെ 550 കോടി രൂപയിൽ നിന്ന് 1,152 കോടി രൂപയായി ഉയര്‍ന്നു. ഉപഭോക്താക്കളുടെ വര്‍ധിച്ചുവരുന്ന ക്രെഡിറ്റ് ഡിമാന്‍ഡാണ് ഇതിന് കാരണമെന്ന് ചീഫ് എക്‌സിക്യൂട്ടീവും മാനേജിംഗ് ഡയറക്ടറുമായ എ എസ് രാജീവ് പറഞ്ഞു. ഈ വര്‍ഷത്തെ വായ്‌പകൾ 25.62 ശതമാനം ഉയര്‍ന്ന് 1,35,240 കോടി രൂപയിലെത്തി.
മെച്ചപ്പെട്ട ബിസിനസ്സ് അന്തരീക്ഷം മെച്ചപ്പെട്ട തിരിച്ചടവിലേക്ക് നയിച്ചു. ഇതുമൂലം മൊത്തത്തിലുള്ള ആസ്തി ഗുണനിലവാരത്തില്‍ ബാങ്ക് വന്‍തോതില്‍ പുരോഗതി കൈവരിച്ചു. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി ഈ പാദത്തിൽ 3.94 ശതമാനമായി കുറഞ്ഞു; 2021 മാര്‍ച്ചിൽ ഇത് 7.23 ശതമാനവും 2021 ഡിസംബറിൽ 4.73 ശതമാനവുമായിരുന്നു.
അതേസമയം 2021 മാര്‍ച്ചിലെ 2.48 ശതമാനത്തില്‍ നിന്നും ഡിസംബര്‍ 2021ലെ 1.24 ശതമാനത്തില്‍ നിന്നും അറ്റ നിഷ്‌ക്രിയ ആസ്തി 0.97 ശതമാനമാനത്തിലേക്ക് കുറഞ്ഞു.
ഇത് ബാങ്കിന്റെ നിഷ്ക്രിയ ആസ്തിയിലേക്കുള്ള നീക്കിയിരുപ്പ് കഴിഞ്ഞ വർഷത്തെ 1,341 കോടി രൂപയില്‍ നിന്ന് 73 ശതമാനം കുറച്ചു 365 കോടി രൂപയാകാൻ സഹായകമായി; ഡിസംബര്‍ പാദത്തിൽ ഇത് 836 കോടി രൂപയായിരുന്നു.
2021 സാമ്പത്തിക വര്‍ഷത്തിലെ 41.17 ശതമാനത്തില്‍ നിന്ന് 2022 സാമ്പത്തിക വര്‍ഷത്തില്‍ ചെലവ്-വരുമാന അനുപാതവും 44.76 ശതമാനമായി മെച്ചപ്പെട്ടു. ഡിസംബര്‍ പാദത്തില്‍ ഇത് 45.63 ശതമാനമായിരുന്നു. റീട്ടെയില്‍, അഗ്രി, എംഎസ്എംഇകള്‍ എന്നിവയിലൂടെ വായ്പാ വളര്‍ച്ച 18.66 ശതമാനം വളര്‍ച്ച നേടി. റീട്ടെയില്‍ അഡ്വാന്‍സുകള്‍ 23.63 ശതമാനം വര്‍ധിച്ച് 35,422 കോടി രൂപയായപ്പോള്‍ എംഎസ്എംഇ 13.60 ശതമാനം വര്‍ധിച്ച് 26,279 കോടി രൂപയായി.