image

11 May 2022 2:35 PM IST

Banking

എസ്ആർഎഫ് ഓഹരികൾ 6 ശതമാനം ഉയർന്നു

MyFin Bureau

എസ്ആർഎഫ് ഓഹരികൾ 6 ശതമാനം ഉയർന്നു
X

Summary

എസ്ആർഎഫ് ന്റെ ഓഹരികൾ ബിഎസ്ഈ യിൽ 5.76 ശതമാനം ഉയർന്നു. ജനുവരി-മാർച്ച് മാസങ്ങളിലെ കമ്പനിയുടെ വരുമാനം വിപണി പ്രതീക്ഷിച്ചതിലും മികച്ചതായിരുന്നു. എല്ലാ മേഖലയിലും വരുമാനം വളർന്നു. പ്രത്യേകിച്ചും, കെമിക്കൽ-പാക്കേജിങ് മേഖലകളുടെ ഉയർന്ന തോതിലുള്ള പ്രകടനം കമ്പനിയെ സഹായിച്ചു. എസ്ആർഎഫ് വ്യവസായ ആവശ്യങ്ങൾക്കു വേണ്ടി കെമിക്കലുകൾ നിർമ്മിക്കുന്ന കമ്പനിയാണ്. നാലാം പാദത്തിൽ അതിന്റെ അറ്റാദായം 58.8 ശതമാനം വർധിച്ച് 605.6 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇത് 381.5 കോടി രൂപയായിരുന്നു. ഈ കാലഘട്ടത്തിൽ കമ്പനിയുടെ EBITDA […]


എസ്ആർഎഫ് ന്റെ ഓഹരികൾ ബിഎസ്ഈ യിൽ 5.76 ശതമാനം ഉയർന്നു. ജനുവരി-മാർച്ച് മാസങ്ങളിലെ കമ്പനിയുടെ വരുമാനം വിപണി പ്രതീക്ഷിച്ചതിലും മികച്ചതായിരുന്നു.

എല്ലാ മേഖലയിലും വരുമാനം വളർന്നു. പ്രത്യേകിച്ചും, കെമിക്കൽ-പാക്കേജിങ് മേഖലകളുടെ ഉയർന്ന തോതിലുള്ള പ്രകടനം കമ്പനിയെ സഹായിച്ചു. എസ്ആർഎഫ് വ്യവസായ ആവശ്യങ്ങൾക്കു വേണ്ടി കെമിക്കലുകൾ നിർമ്മിക്കുന്ന കമ്പനിയാണ്. നാലാം പാദത്തിൽ അതിന്റെ അറ്റാദായം 58.8 ശതമാനം വർധിച്ച് 605.6 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇത് 381.5 കോടി രൂപയായിരുന്നു.

ഈ കാലഘട്ടത്തിൽ കമ്പനിയുടെ EBITDA മാർജിൻ 24.8 ശതമാനത്തിൽ നിന്നും 26.6 ശതമാനമായി ഉയർന്നു. കെമിക്കൽ വിഭാഗത്തിൽ നിന്നുമുള്ള വരുമാനം 36.4 ശതമാനം വർദ്ധിച്ച് 1,572 കോടി രൂപയായി ഉയർന്നു. ആകെ വില്പനയുടെ 42 ശതമാനായിരുന്നു ഇത്. EBIT മാർജിൻ വർഷാടിസ്ഥാനത്തിൽ 82 ബേസിസ് പോയിന്റ് വർദ്ധിച്ച് 32.1 ശതമാനമായി. ഇതിനു കാരണം ഫ്ലൂറോകെമിക്കൽ ബിസിനസ്സിന്റെ ശക്തമായ പ്രകടനമായിരുന്നു. പ്രധാന ഉത്പന്നങ്ങൾക്കുണ്ടായ വലിയ ആവശ്യവും ഈ വളർച്ചയ്ക്ക് സഹായകരമായി.