18 May 2022 12:16 PM IST
Summary
നാലാം പാദത്തില്‍ ജിഎംആര്‍ ഇന്‍ഫ്രാസ്ട്രക്ചറിന്റെ കണ്‍സോളിഡേറ്റഡ് അറ്റ നഷ്ടം 128.95 കോടി രൂപയായി കുറഞ്ഞതായി കമ്പനി അറിയിച്ചു. ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ കമ്പനിയുടെ കണ്‍സോളിഡേറ്റഡ് നഷ്ടം 723.36 കോടി രൂപയായിരുന്നുവെന്ന് ജിഎംആര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ബിഎസ്ഇയ്ക്ക് നല്‍കിയ ഫയലിംഗില്‍ പറഞ്ഞു. ജനുവരി-മാര്‍ച്ച് കാലയളവിലെ കണ്‍സോളിഡേറ്റഡ് മൊത്ത വരുമാനം ഒരു വര്‍ഷം മുമ്പുള്ള 1,697.71 കോടി രൂപയില്‍ നിന്ന് 1,386.96 കോടി രൂപയായി കുറഞ്ഞു. കമ്പനിയുടെ മൊത്തം ചെലവ് കഴിഞ്ഞ വര്‍ഷത്തിലെ 1,361.28 കോടി രൂപയില്‍ നിന്ന് […]
നാലാം പാദത്തില്‍ ജിഎംആര്‍ ഇന്‍ഫ്രാസ്ട്രക്ചറിന്റെ കണ്‍സോളിഡേറ്റഡ് അറ്റ നഷ്ടം 128.95 കോടി രൂപയായി കുറഞ്ഞതായി കമ്പനി അറിയിച്ചു. ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ കമ്പനിയുടെ കണ്‍സോളിഡേറ്റഡ് നഷ്ടം 723.36 കോടി രൂപയായിരുന്നുവെന്ന് ജിഎംആര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ബിഎസ്ഇയ്ക്ക് നല്‍കിയ ഫയലിംഗില്‍ പറഞ്ഞു.
ജനുവരി-മാര്‍ച്ച് കാലയളവിലെ കണ്‍സോളിഡേറ്റഡ് മൊത്ത വരുമാനം ഒരു വര്‍ഷം മുമ്പുള്ള 1,697.71 കോടി രൂപയില്‍ നിന്ന് 1,386.96 കോടി രൂപയായി കുറഞ്ഞു. കമ്പനിയുടെ മൊത്തം ചെലവ് കഴിഞ്ഞ വര്‍ഷത്തിലെ 1,361.28 കോടി രൂപയില്‍ നിന്ന് 1,537 കോടി രൂപയായി ഉയര്‍ന്നു.
രണ്ട് കോവിഡ് തരംഗങ്ങളും എയര്‍ലൈന്‍ ശേഷിയിലെ നിയന്ത്രണങ്ങളും ഉണ്ടായിരുന്നിട്ടും 2022 സാമ്പത്തിക വര്‍ഷത്തില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ കാര്യമായ പുരോഗതി തങ്ങള്‍ കൈവരിച്ചതായി കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. വിമാനത്താവളങ്ങളുടെ രൂപകല്പനയിലും നിര്‍മ്മാണത്തിലും നടത്തിപ്പിലും വൈദഗ്ധ്യമുള്ള ഒരു ഇന്‍ഫ്രാസ്ട്രക്ചര്‍ കൂട്ടായ്മയാണ് ജിഎംആര്‍ ഗ്രൂപ്പ്. ഊര്‍ജം, ഗതാഗതം, നഗര അടിസ്ഥാന സൗകര്യം എന്നീ മേഖലകളിലും കമ്പനിയുടെ സാന്നിധ്യമുണ്ട്.