image

28 May 2022 12:24 PM IST

Banking

നാലാംപാദം മൊത്ത ലാഭത്തില്‍ ഇടിവുമായി സണ്‍ ടിവി

Agencies

നാലാംപാദം മൊത്ത ലാഭത്തില്‍ ഇടിവുമായി സണ്‍ ടിവി
X

Summary

ഡെല്‍ഹി: സണ്‍ ടിവി നെറ്റ് വര്‍ക്കിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാംപാദത്തില്‍ നികുതിക്ക് ശേഷമുള്ള കണ്‍സോളിഡേറ്റഡ് ലാഭത്തില്‍ 15.92 ശതമാനം ഇടിഞ്ഞ് 410.17 കോടി രൂപയായി. തൊട്ട് മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ കമ്പനി 487.86 കോടി രൂപ നികുതിക്ക് ശേഷമുള്ള കണ്‍സോളിഡേറ്റഡ് ലാഭം രേഖപ്പെടുത്തിയതായി കമ്പനി അറിയിച്ചു. എന്നാല്‍ ഇക്കഴിഞ്ഞ നാലാംപാദത്തില്‍ വരുമാനം മുന്‍വര്‍ഷത്തെ 802.55 കോടി രൂപയില്‍ നിന്ന് 856.85 കോടി രൂപയായി ഉയര്‍ന്നു. മൊത്തം ചെലവ് മുന്‍ വര്‍ഷം 352.02 കോടി […]


ഡെല്‍ഹി: സണ്‍ ടിവി നെറ്റ് വര്‍ക്കിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാംപാദത്തില്‍ നികുതിക്ക് ശേഷമുള്ള കണ്‍സോളിഡേറ്റഡ് ലാഭത്തില്‍ 15.92 ശതമാനം ഇടിഞ്ഞ് 410.17 കോടി രൂപയായി. തൊട്ട് മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ കമ്പനി 487.86 കോടി രൂപ നികുതിക്ക് ശേഷമുള്ള കണ്‍സോളിഡേറ്റഡ് ലാഭം രേഖപ്പെടുത്തിയതായി കമ്പനി അറിയിച്ചു.
എന്നാല്‍ ഇക്കഴിഞ്ഞ നാലാംപാദത്തില്‍ വരുമാനം മുന്‍വര്‍ഷത്തെ 802.55 കോടി രൂപയില്‍ നിന്ന് 856.85 കോടി രൂപയായി ഉയര്‍ന്നു. മൊത്തം ചെലവ് മുന്‍ വര്‍ഷം 352.02 കോടി രൂപയില്‍ നിന്ന് 367.09 കോടി രൂപയായി വര്‍ധിച്ചു.
അതേസമയം ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍, കമ്പനിയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം 2021 സാമ്പത്തിക വര്‍ഷത്തിലെ 1,525.24 കോടി രൂപയില്‍ നിന്ന് 1,641.91 കോടി രൂപയായി ഉയര്‍ന്നു.
പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ് വരുമാനം 2021 സാമ്പത്തിക വര്‍ഷത്തിലെ 3,176.89 കോടി രൂപയില്‍ നിന്ന് 2022 സാമ്പത്തിക വര്‍ഷത്തില്‍, 3,584.82 കോടി രൂപയായി വര്‍ധിച്ചിട്ടുണ്ട്.
Tags: