image

29 July 2022 1:00 PM IST

Banking

ജൂണ്‍ പാദത്തില്‍ 22 ശതമാനം ലാഭ വളര്‍ച്ച നേടി എച്ച്ഡിഎഫ്സി

MyFin Desk

HDFC
X

Summary

ജൂണ്‍ പാദത്തില്‍ 22 ശതമാനം ലാഭ വളര്‍ച്ച നേടി ഹൗസിംഗ് ഫിനാന്‍സ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ (എച്ച്ഡിഎഫ്സി). ഇതോടെ എച്ച്ഡിഎഫ്സിയുടെ ലാഭം 3,668.82 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 3001 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ എച്ച്ഡിഎഫ്സി റിപ്പോര്‍ട്ട് ചെയ്തത് 3,700 കോടി രൂപ ലാഭമായിരുന്നു. എന്നാല്‍ ഇതില്‍ നിന്നും 0.8 ശതമാനത്തിന്റെ കുറവാണ് ഈ പാദത്തില്‍ ഉണ്ടായത്. ജൂണ്‍ 30 ന് അവസാനിച്ച പാദത്തില്‍ നികുതിക്ക് ശേഷമുള്ള […]


ജൂണ്‍ പാദത്തില്‍ 22 ശതമാനം ലാഭ വളര്‍ച്ച നേടി ഹൗസിംഗ് ഫിനാന്‍സ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ (എച്ച്ഡിഎഫ്സി). ഇതോടെ എച്ച്ഡിഎഫ്സിയുടെ ലാഭം 3,668.82 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 3001 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ എച്ച്ഡിഎഫ്സി റിപ്പോര്‍ട്ട് ചെയ്തത് 3,700 കോടി രൂപ ലാഭമായിരുന്നു.

എന്നാല്‍ ഇതില്‍ നിന്നും 0.8 ശതമാനത്തിന്റെ കുറവാണ് ഈ പാദത്തില്‍ ഉണ്ടായത്. ജൂണ്‍ 30 ന് അവസാനിച്ച പാദത്തില്‍ നികുതിക്ക് ശേഷമുള്ള കമ്പനിയുടെ കണ്‍സോളിഡേറ്റഡ് ലാഭം 5,574 കോടി രൂപയാണ്. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തിലെ 5.74 ട്രില്യണ്‍ രൂപയില്‍ നിന്ന് ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ കൈകാര്യ ആസ്തി 6.71 ട്രില്യണ്‍ രൂപയായതായി വര്‍ധിച്ചു.

2022 മാര്‍ച്ച് അവസാനത്തെ കണക്കുകള്‍ പ്രകാരം എച്ച്ഡിഎഫ്സിയുടെ കൈകാര്യ ആസ്തി 6.54 ട്രില്യണ്‍ രൂപയായിരുന്നു. എച്ച്ഡിഎഫ്സിയുടെ അറ്റപലിശ വരുമാനം ഈ ജൂണ്‍ പാദത്തില്‍ 4,447 രൂപയാണ്. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ ഇത് 4,147 കോടി രൂപയും നാലാം പാദമായപ്പോഴേക്കും 4,601 കോടി രൂപയായി ഉയരുകയും ചെയ്തു.