3 Nov 2022 11:53 AM IST
Summary
ഡെല്‍ഹി: ഉയര്‍ന്ന ഉത്പാദനച്ചെലവും, വില്‍പ്പനയിലെ ഇടിവും മൂലം പ്രോക്ടര്‍ ആന്‍ഡ് ഗാംബിള്‍ ഹൈജീന്‍ ആന്‍ഡ് ഹെല്‍ത്ത് കെയറിന്റെ (പിജിഎച്ച്എച്ച്) സെപ്റ്റംബറില്‍ അവസാനിച്ച പാദത്തിലെ നികുതിക്ക് ശേഷമുള്ള ലാഭം 29.26 ശതമാനം ഇടിഞ്ഞ് 154.41 കോടി രൂപയിലെത്തി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ 218.29 കോടി രൂപയായിരുന്നു. ജൂലൈ-ജൂണ്‍ സാമ്പത്തിക വര്‍ഷം പിന്തുടരുന്ന ഈ കമ്പനിയുടെ ഒന്നാംപാദമാണ് സെപ്റ്റംബറില്‍ അവസാനിച്ചത്. അവലോകന പാദത്തിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 1.26 ശതമാനം ഇടിഞ്ഞ് 1,044.89 കോടി രൂപയായി. മുന്‍ […]
ഡെല്‍ഹി: ഉയര്‍ന്ന ഉത്പാദനച്ചെലവും, വില്‍പ്പനയിലെ ഇടിവും മൂലം പ്രോക്ടര്‍ ആന്‍ഡ് ഗാംബിള്‍ ഹൈജീന്‍ ആന്‍ഡ് ഹെല്‍ത്ത് കെയറിന്റെ (പിജിഎച്ച്എച്ച്) സെപ്റ്റംബറില്‍ അവസാനിച്ച പാദത്തിലെ നികുതിക്ക് ശേഷമുള്ള ലാഭം 29.26 ശതമാനം ഇടിഞ്ഞ് 154.41 കോടി രൂപയിലെത്തി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ 218.29 കോടി രൂപയായിരുന്നു.
ജൂലൈ-ജൂണ്‍ സാമ്പത്തിക വര്‍ഷം പിന്തുടരുന്ന ഈ കമ്പനിയുടെ ഒന്നാംപാദമാണ് സെപ്റ്റംബറില്‍ അവസാനിച്ചത്. അവലോകന പാദത്തിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 1.26 ശതമാനം ഇടിഞ്ഞ് 1,044.89 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,058.30 കോടി രൂപയായിരുന്നുവെന്ന് കമ്പനി അറിയിച്ചു.
പിജിഎച്ച്എച്ചിന്റെ മൊത്തം ചെലവ് സെപ്റ്റംബര്‍ പാദത്തില്‍ 845.82 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ചെലവ് 9.8 ശതമാനം ഉയര്‍ന്നു. മൂന്ന് വര്‍ഷം മുമ്പ് കോവിഡിന് മുമ്പുള്ള പാദവുമായി താരതമ്യപ്പെടുത്തുമ്പോള്‍, വില്‍പ്പന 23 ശതമാനം ഉയര്‍ന്നതായും നികുതിക്ക് ശേഷമുള്ള ലാഭം 12 ശതമാനം വര്‍ധിച്ചുവെന്നും കമ്പനി വ്യക്തമാക്കുന്നു.