19 Nov 2022 12:27 PM IST
blue dart business expansion
Summary
ഇതിനുപുറമേ, 100 ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കുന്നതിന് കമ്പനി ലക്ഷ്യമിടുന്നുണ്ട്.
മുംബൈ: കമ്പനി വിപുലീകരണത്തിന്റെ ഭാഗമായി ടയര്‍ 1, ടയര്‍ 2 നഗരങ്ങളില്‍ 25 ഔട്ട്‌ലെറ്റുകള്‍ കൂടി ആരംഭിച്ച് ബ്ലൂ ഡാര്‍ട്ട്. ഉത്തരാഖണ്ഡ്, ഹരിയാന, ഉത്തള്‍പ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, വെസ്റ്റ് ബംഗാള്‍, ഒഢീഷ, തെലങ്കാന, ആന്ധ്രാപ്രദേശ്, കേരളം, കര്‍ണാടക, മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത് എന്നിവിടങ്ങളിലാണ് ഔട്ട്‌ലെറ്റുകള്‍ ആരംഭിച്ചിട്ടുള്ളത്.
ഇതിനുപുറമേ, 100 ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കുന്നതിന് കമ്പനി ലക്ഷ്യമിടുന്നുണ്ട്. നിലവില്‍ 55,400 സ്ഥലങ്ങളിലാണ് കമ്പനിയുടെ ശൃംഖല വ്യാപിച്ചു കിടക്കുന്നത്.
ബ്ലൂ ഡാര്‍ട്ടിന്റെ സ്റ്റോര്‍ വിപുലീകരണം രാജ്യത്തിന്റെ വിദൂര ഭാഗങ്ങളിലേക്ക് സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിനും കമ്പനിയുടെ ശൃംഖല കൂടുതല്‍ വിശാലമാക്കുന്നതിനും കഴിയുമെന്ന് ബ്ലൂ ഡാര്‍ട്ടിലെ ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ കേതന്‍ കുല്‍ക്കര്‍ണി പറഞ്ഞു.