image

15 Nov 2022 11:38 AM IST

Corporates

ഇംപ്രസാരിയോയില്‍ 550 കോടി രൂപയുടെ നിക്ഷേപവുമായി ഇന്ത്യ റിസര്‍ജന്‍സ് ഫണ്ട്

MyFin Desk

ഇംപ്രസാരിയോയില്‍ 550 കോടി രൂപയുടെ നിക്ഷേപവുമായി ഇന്ത്യ റിസര്‍ജന്‍സ് ഫണ്ട്
X

Summary

ഇംപ്രസാരിയോ എന്റര്‍ടെയ്ന്‍മെന്റ് ആന്‍ഡ് ഹോസ്പിറ്റാലിറ്റിയില്‍ പിരമല്‍ എന്റര്‍പ്രൈസസും, ബെയിന്‍ കാപിറ്റലും പ്രമോട്ട് ചെയ്യുന്ന ഇന്ത്യ റിസര്‍ജന്‍സ് ഫണ്ടും (ഇന്ത്യ ആര്‍എഫ്) 550 കോടി രൂപ നിക്ഷേപിക്കും. ഇന്ത്യയിലെ നിക്ഷേപങ്ങളെ കേന്ദ്രീകരിച്ചിരിക്കുന്ന ഇന്ത്യ ആര്‍എഫായിരിക്കും ഇംപ്രസാരിയോയിലെ പ്രധാന ഓഹരിയുടമ.


മുംബൈ: രാജ്യത്തെ പ്രമുഖ ഫുഡ് ആന്‍ഡ് ബീവറേജ് കമ്പനിയായ ഇംപ്രസാരിയോ എന്റര്‍ടെയ്ന്‍മെന്റ് ആന്‍ഡ് ഹോസ്പിറ്റാലിറ്റിയില്‍ പിരമല്‍ എന്റര്‍പ്രൈസസും, ബെയിന്‍ കാപിറ്റലും പ്രമോട്ട് ചെയ്യുന്ന ഇന്ത്യ റിസര്‍ജന്‍സ് ഫണ്ടും (ഇന്ത്യ ആര്‍എഫ്) 550 കോടി രൂപ നിക്ഷേപിക്കും. ഇന്ത്യയിലെ നിക്ഷേപങ്ങളെ കേന്ദ്രീകരിച്ചിരിക്കുന്ന ഇന്ത്യ ആര്‍എഫായിരിക്കും ഇംപ്രസാരിയോയിലെ പ്രധാന ഓഹരിയുടമ. സ്മോക്ക് ഹൗസ് ദേലി, മോച്ച, സ്ലിക്ക് ആന്‍ഡ് ബാര്‍ഡോട്ട്, സാള്‍ട്ട് വാട്ടര്‍ കഫേ എന്നിവ ഇംപ്രസാരിയോയുടെ മറ്റ് പ്രമുഖ ബ്രാന്‍ഡുകളാണ്.

ഇംപ്രസാരിയോയുടെ ഏറ്റവും വലിയ ബ്രാന്‍ഡായ സോഷ്യലിന് 35 ഔട്ട്ലെറ്റുകളാണുള്ളത്. 2017ല്‍ ഇംപ്രസാരിയോയില്‍ ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ എല്‍ കാട്ടര്‍ട്ടോണിന്റെ ഏഷ്യന്‍ വിഭാഗം നിക്ഷേപം നടത്തിയിരുന്നു. ഭാവിയില്‍ ഇന്ത്യയിലെ ഫുഡ് ആന്‍ഡ് ബീവറേജ് വിപണിയിലെ ഔട്ട്ലെറ്റുകളുടെ എണ്ണം ഇരട്ടിയാക്കാനുള്ള ആലോചനയിലാണ് ഇപ്രസാരിയോ അധികൃതര്‍. നിലവിലെ 17 നഗരങ്ങളില്‍ നിന്നും 30 നഗരങ്ങളിലേക്ക് അത് വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് കമ്പനി വൃത്തങ്ങളില്‍ നിന്നുള്ള സൂചന.

ഇംപ്രസാരിയോ ശക്തമായ ബ്രാന്‍ഡുകളുടെ പിന്തുണയോടെ ലാഭകരമായ ബിസിനസ് നടത്തുന്ന സ്ഥാപനമാണ്. കൂടാതെ, പ്രൊഫഷണല്‍ ടീമാണ് കമ്പനിയെ നയിക്കുന്നത്. വരും വര്‍ഷങ്ങളില്‍ കമ്പനി ഇന്ത്യയിലെ മെട്രോ ഇതര നഗരങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് ആര്‍എഫിന്റെ മാനേജിംഗ് ഡയറക്ടറായ ശാന്തനു നാല്‍വാദി പറഞ്ഞു. കോവിഡ് വ്യാപനകാലത്തെ യാത്ര അല്‍പ്പം ബുദ്ധിമുട്ടുള്ളതായിരുന്നു. പ്രത്യേകിച്ച് റസ്റ്ററന്റ് മേഖലയ്ക്ക്. നിലനിന്നു പോകുക എന്നതിനെക്കാള്‍ ബിസിനസിനെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ഈ പങ്കാളിത്തം അതിനു സഹായിക്കുമെന്ന് ഇംപ്രസാരിയോയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ റിയാസ് അമലാനി വ്യക്തമാക്കി.