17 Nov 2022 4:55 PM IST
Summary
മറ്റ ഇന്ത്യയുടെ മേധാവിയായിരുന്ന മലയാളി അജിത് മോഹന്‍ രാജിവെച്ച ഒഴിവിലേക്കാണ് സന്ധ്യയെ നിയമിച്ചിരിക്കുന്നത്.
ഫേസ് ബുക്ക്, വാട്സാപ്പ് എന്നിവയുടെ മാതൃ കമ്പനിയായ മെറ്റയുടെ ഇന്ത്യയിലെ മേധാവിയായി സന്ധ്യ ദേവനാഥനെ നിയമിച്ചു. മെറ്റ ഇന്ത്യയുടെ മേധാവിയായിരുന്ന മലയാളി അജിത് മോഹന്‍ രാജിവെച്ച ഒഴിവിലേക്കാണ് സന്ധ്യയെ നിയമിച്ചിരിക്കുന്നത്.
ബാങ്കിംഗ്, പേയ്മെന്റ്സ്, ടെക്നോളജി എന്നിവയില്‍ 22 വര്‍ഷത്തെ പരിചയമുള്ള വ്യക്തിയാണ് സന്ധ്യ. 2016 ലാണ് മെറ്റയുടെ ഭാഗമാകുന്നത്. സിംഗപ്പൂര്‍, വിയറ്റ്നാം എന്നിവിടങ്ങളില്‍ ബിസിനസ് വളര്‍ത്താന്‍ കമ്പനിയെ സഹായിച്ച സന്ധ്യ ദക്ഷിണേഷ്യയിലെ മെറ്റയുടെ ഇ-കൊമേഴ്സ് ബിസിനസ് പ്രവര്‍ത്തനങ്ങളിലും പങ്കാളിയായി.
നിലവില്‍ മെറ്റയുടെ ഏഷ്യ പസഫിക് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്ധ്യ 2023 ജനുവരി ഒന്നുമുതല്‍ ചുമതലയേല്‍ക്കും. നാലു വര്‍ഷമായി മെറ്റയുടെ മേധാവിയായിരുന്ന അജിത് മോഹന്‍ മെറ്റയുടെ പ്രധാന എതിരാളിയായ സ്നാപ്പിന്റെ ഏഷ്യ പസഫിക് മേഖലയിലെ പ്രസിഡന്റായേക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.