20 Nov 2022 11:02 AM IST
zomato employee lay offs
Summary
കമ്പനിയുടെ ആകെ ജീവനക്കാരിലെ നാലു ശതമാനം ആളുകളെയെങ്കിലും പിരിച്ചു വിടുമെന്നാണ് സൂചന.
ബെംഗലൂരൂ: ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ കൂടുതല്‍ ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് നടപടി. ഉത്പാദനം, വിപണനം, ടെക്ക് വിഭാഗം എന്നി വിഭാഗങ്ങളില്‍ 100 ഓളം ജീവനക്കാരെ ഇതിനകം തന്നെ പിരിച്ചു വിട്ടുവെന്നു റിപ്പോര്‍ട്ടുകളുണ്ട്. എങ്കിലും ഡെലിവറി ജീവനക്കാരെ ഇത് ബാധിക്കില്ല.
കമ്പനിയുടെ ആകെ ജീവനക്കാരുടെ നാലു ശതമാനം ആളുകളെയെങ്കിലും പിരിച്ചു വിടുമെന്നാണ് സൂചന. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് സൊമാറ്റോയുടെ സിഇഒ ദീപിന്ദര്‍ ഗോയല്‍ മികച്ച പ്രകടനം കാഴ്ച വെക്കാത്ത മേഖലകളിലെ ജീവനക്കാരെ വെട്ടികുറക്കുമെന്നു സൂചന നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇതിനു പിന്നാലെ ക്ലൗഡ് കിച്ചണുകള്‍ കൈകാര്യം ചെയുന്ന ചില അക്കൗണ്ട് മാനേജര്‍മാരെ ഒഴിവാക്കിയിരുന്നു. കഴിഞ്ഞ മൂന്നാഴ്ച്ചയ്ക്കിടെ സൊമാറ്റോയുടെ സഹസ്ഥാപകന്‍ മോഹിത് ഗുപ്ത, നവ സംരംഭങ്ങളുടെ ഹെഡ് രാഹുല്‍ ഗഞ്ചൂ, ഇന്റര്‍സിറ്റി ഹെഡ് സിദ്ധാര്‍ത്ഥ് ജെവാര്‍ എന്നിവര്‍ രാജി വച്ചിരുന്നു. ഇതിനു പിന്നാലെയാണ് കമ്പനി ഇനിയും പിരിച്ചുവിടലുകള്‍ നടത്തിയേക്കുമെന്ന സൂചന ലഭിക്കുന്നത്.