image

4 Nov 2022 5:29 AM IST

Corporates

മുഖം മിനുക്കാന്‍ ബൈജൂസ്, കളത്തിലിറങ്ങാന്‍ മെസി

MyFin Desk

മുഖം മിനുക്കാന്‍ ബൈജൂസ്, കളത്തിലിറങ്ങാന്‍ മെസി
X

Summary

ഡെല്‍ഹി: എഡ്യു ടെക്ക് കമ്പനിയായ ബൈജൂസിന്റെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസിഡറായി അര്‍ജന്റീനയുടെ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയെ നിയമിച്ചു. ഇതുമായി ബന്ധപ്പെട്ട കരാറില്‍ മെസ്സി ഒപ്പുവെച്ചു. എല്ലാവര്‍ക്കും വിദ്യാഭ്യാസമെന്ന (എജ്യുക്കേഷന്‍ ഫോര്‍ ഓള്‍) ബൈജൂസിന്റെ സോഷ്യല്‍ ഇനിഷ്യേറ്റീവിന്റെ ബ്രാന്‍ഡ് അംബാസിഡറായിട്ടാണ് ലയണല്‍ മെസ്സിയെ നിയമിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ തുല്യ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായാണ് അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റനും, പാരീസ് സെന്റ് ജെര്‍മെയ്‌നായി കളിക്കുകയും ചെയ്യുന്ന മെസ്സി കരാറില്‍ ഒപ്പുവെച്ചതെന്ന് ബൈജൂസ് വ്യക്തമാക്കുന്നു. ആഗോള അംബാസഡര്‍ എന്ന നിലയില്‍, ലയണല്‍ […]


ഡെല്‍ഹി: എഡ്യു ടെക്ക് കമ്പനിയായ ബൈജൂസിന്റെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസിഡറായി അര്‍ജന്റീനയുടെ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയെ നിയമിച്ചു. ഇതുമായി ബന്ധപ്പെട്ട കരാറില്‍ മെസ്സി ഒപ്പുവെച്ചു. എല്ലാവര്‍ക്കും വിദ്യാഭ്യാസമെന്ന (എജ്യുക്കേഷന്‍ ഫോര്‍ ഓള്‍) ബൈജൂസിന്റെ സോഷ്യല്‍ ഇനിഷ്യേറ്റീവിന്റെ ബ്രാന്‍ഡ് അംബാസിഡറായിട്ടാണ് ലയണല്‍ മെസ്സിയെ നിയമിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ തുല്യ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായാണ് അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റനും, പാരീസ് സെന്റ് ജെര്‍മെയ്‌നായി കളിക്കുകയും ചെയ്യുന്ന മെസ്സി കരാറില്‍ ഒപ്പുവെച്ചതെന്ന് ബൈജൂസ് വ്യക്തമാക്കുന്നു.

ആഗോള അംബാസഡര്‍ എന്ന നിലയില്‍, ലയണല്‍ മെസ്സി തങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ അഭിമാനമുണ്ടെന്നും, താഴെതട്ടില്‍ നിന്നും വളര്‍ന്നുവന്ന കായിക മേഖലയിലെ വിജയകരമായ വ്യക്തിത്വത്തിന് ഏറ്റവും മികച്ച ഉദാഹരണമാണ് അദ്ദേഹമെന്നു ബൈജൂസിന്റെ സഹസ്ഥാപകയായ ദിവ്യ ഗോകുല്‍നാഥ് പറഞ്ഞു. ലോകമെമ്പാടും ഏകദേശം 3.5 ബില്യണ്‍ ഫുട്ബോള്‍ ആരാധകരുണ്ടെന്നും ലയണല്‍ മെസ്സിക്ക് 450 ദശലക്ഷത്തിലധികം സോഷ്യല്‍ മീഡിയ ഫോളോവേഴ്‌സ് ഉണ്ടെന്നതും കണക്കിലെടുക്കുമ്പോള്‍ മെസ്സിയുമായുള്ള ബൈജൂസിന്റെ പങ്കാളിത്തം വിദേശത്ത് കമ്പനിയുടെ സ്വീകാര്യത വര്‍ധിപ്പിക്കും. ബൈജൂസിന്റെ എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായി 5.5 ദശലക്ഷം കുട്ടികളെ ശാക്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അവര്‍ വ്യക്തമാക്കി.

ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം ജീവിതത്തെ മാറ്റിമറിക്കുന്നുവെന്നും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ കരിയര്‍ ബൈജൂസ് മാറ്റിമറിച്ചുവെന്നും മെസ്സി പറഞ്ഞു. യുവാക്കള്‍ക്ക് പഠനത്തില്‍ മുന്നേറാന്‍ പ്രചോദനം നല്‍കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ബൈജൂസ് മെസിയെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചിരിക്കുന്നത്. ഖത്തറില്‍ നടക്കുന്ന ഫിഫാ ലോകകപ്പ് 2022 ന്റെ ഔദ്യോഗിക സ്പോണ്‍സറാണ് ബൈജൂസ്.