12 May 2023 9:15 PM IST
Summary
- സ്ട്രക്‌ച്ചേര്‍ഡ് ഇന്‍സ്ട്രുമെന്റുകള്‍ ഉപയോഗിച്ച് ഫണ്ട് കണ്ടെത്തി
- 250 മില്യണ്‍ സമാഹരിച്ചു
- 22 ബില്യണ്‍ ഡോളറിന് ഇക്വിറ്റികള്‍
എജ്യു-ടെക് സ്ഥാപനമായ ബൈജൂസ് 250 മില്യണ്‍ ഡോളര്‍ സമാഹരിച്ചു..യുഎസ് ആസ്ഥാനമായുള്ള നിക്ഷേപ സ്ഥാപനമായ ഡേവിഡ്‌സണ്‍ കെംപ്‌നര്‍ മുഖേനയാണ് നിക്ഷേപം സമാഹരിച്ചത്. സ്ട്രക്‌ച്ചേര്‍ഡ് ഇന്‍സ്ട്രുമെന്റുകള്‍ ഉപയോഗിച്ചാണ് നിക്ഷേപം സ്വീകരിച്ചത്. ഇത് സ്റ്റാര്‍ട്ടപ്പിനുള്ള പ്രചോദനം എന്ന നിലയ്ക്കുള്ള നിക്ഷേപമാണിത്. യുഎസ് ആസ്ഥാനമായുള്ള അസറ്റ് മാനേജ്‌മെന്റ് കമ്പനികളില്‍ നിന്നും മിഡില്‍ ഈസ്റ്റിലെ സോവറിന്‍ ഫണ്ടുകളുമാണ് സമാഹരിച്ചത്. ഇക്വിറ്റി ഉള്‍പ്പെടുന്ന ഫിനാന്‍ഷ്യല്‍ ഇന്‍സ്ട്രുമെന്റുകളാണ് നിക്ഷേപത്തിനായി ഉപയോഗിച്ചത്.
ബൈജൂസ് ആപ്പ് വണ്‍ ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ നീക്കം നടത്തുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതില്‍ ഏകദേശം 300 മില്യണ്‍ ഡോളര്‍ സ്ട്രക്‌ച്ചേര്‍ഡ് ഇന്‍സ്ട്രുമെന്റുകളിലൂടെ സമാഹരിക്കും. ബാക്കിയുള്ള 22 ബില്യണ്‍ ഡോളറിന് ഇക്വിറ്റികളാണ് അനുവദിക്കുക. സെക്യൂരിറ്റികള്‍ അടിസ്ഥാനമാക്കിയുള്ള നിക്ഷേപ ഉല്‍പ്പന്നങ്ങളെയാണ് സ്ട്രക്‌ച്ചേര്‍ഡ് ഇന്‍സ്ട്രുമെന്റ്‌സ് എന്ന് വിളിക്കുന്നത്. ഇതൊക്കെ പിന്നീട് ഓഹരികളായി മാറ്റാവുന്നതാണ്. എന്നാല്‍ ഈവിഷയത്തില്‍ വിശദമായി പ്രതികരിച്ചിട്ടില്ല.