22 Jan 2023 1:01 PM IST
Summary
- ആപ്പിള്‍ ഏകപക്ഷീയമായി സാമ്പത്തിക നേട്ടം കൊയ്യുകയാണെന്നും പരാതിയില്‍ പറയുന്നു.
ആഗോളതലത്തില്‍ ആപ്പിളിന് നിലനില്‍ക്കുന്ന പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ച് യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ മുന്‍പാകെ മറ്റ് കമ്പനികളുടെ പരാതി. മ്യൂസിക്ക് സ്ട്രീമിംഗ് ആപ്പായ സ്‌പോട്ടിഫൈ അടക്കമുള്ള കമ്പനികളാണ് പരാതി നല്‍കിയിരിക്കുന്നത്.
ആപ്പിള്‍ വിനാശകാരിയായ കമ്പനിയാണെന്നും കുത്തക സ്വഭാവമാണ് കാണിയ്ക്കുന്നതെന്നും പരാതിയില്‍ പറയുന്നതായി മാക്‌റൂമേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
വര്‍ഷങ്ങളായി തങ്ങളുടെ ബിസിനസിന് ആപ്പിള്‍ തടസങ്ങള്‍ സൃഷ്ടിക്കുകയാണെന്നും ആപ്പിള്‍ ഏകപക്ഷീയമായി സാാമ്പത്തിക നേട്ടം കൊയ്യുകയാണെന്നും പരാതിയില്‍ പറയുന്നു.
ആപ്പിളിന്റെ ആപ്പ് സ്റ്റോര്‍ ആപ്പിളിന്റെ സ്വന്തം പണമടയ്ക്കല്‍ സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ഡിവലപ്പര്‍മാരില്‍നിന്ന് അമിതമായി കമ്മിഷന്‍ അടിക്കുകയാണ് ആപ്പിള്‍.
മാത്രമല്ല മറ്റ് കമ്പനികള്‍ ഉപയോക്താക്കളോട് സുഗമമായി ഇടപെടുന്നതിന് കൃത്രിമമായ വിലക്കുകള്‍ ആപ്പിള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നുവെന്ന് പരാതിയിലുണ്ടെന്നും മാക്‌റൂമേഴ്‌സിന്റെ റിപ്പോര്‍ട്ടിലുണ്ട്.