27 April 2023 11:29 PM IST
പ്രാദേശിക ബ്രാന്റുകളോട് പിടിച്ചുനില്‍ക്കാനാകുന്നില്ല; ഐസ്‌ക്രീം ബിസിനസില്‍ യൂണിലിവറിന് നഷ്ടം
MyFin Desk
Summary
- ബെന്‍ ആന്റ് ജെറിസിനും വിപണിയില്ല
- ഐസ്‌ക്രീം വില്‍പ്പനയില്‍ 4% ഇടിവ്
- ഹോം ഡെലിവറിയില്‍ വന്‍ ഇടിവ്
പ്രമുഖ കമ്പനി യൂണിലിവറിന്റെ ഐസ്‌ക്രീം ബിസിനസിന് വലിയ നഷ്ടം. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഐസ്‌ക്രീം ബെന്‍ ആന്റ് ജെറിസ് ,മാഗ്നം ബ്രാന്റുകള്‍ക്ക് പോലും വിപണി നഷ്ടമാകുന്ന അവസ്ഥയാണ് നേരിടുന്നത്. ഐസ്‌ക്രീമിന് വില വര്‍ധിപ്പിച്ച ശേഷം ഉപഭോക്താക്കളൊക്കെ വമ്പന്‍ ബ്രാന്റുകളെ തഴഞ്ഞ് പ്രാദേശികമായി ലഭിക്കുന്ന വില കുറഞ്ഞ ഐസ്‌ക്രീം പ്രൊഡക്ടുകളിലേക്ക് മാറുന്നതാണ് തിരിച്ചടിയായത്.
ജനപ്രിയ ബ്രാന്റുകളായിരുന്ന കോര്‍നെറ്റോസ് കോണുകളും ടാലെന്റി ടബ്ബുകളുടെയും ത്രൈമാസ വില്‍പ്പനയില്‍ 0.2 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഐസ്‌ക്രീം വില്‍പ്പനയില്‍ നാലുശതമാനവും ഇടിഞ്ഞു. ഈ പാദത്തില്‍ കമ്പനി ഐസ്‌ക്രീം വിലയില്‍ 10.5 ശതമാനം വര്‍ധനവ് വരുത്തിയിട്ടുണ്ട്.
ഇതേതുടര്‍ന്ന് 1.7 ബില്യണ്‍ യൂറോയുടെ വിറ്റുവരവാണ് നടത്തിയത്. യൂണിലിവറിന്റെ അറുപത് ശതമാനം ഐസ്‌ക്രീം ബിസിനസും സ്‌റ്റോറുകളില്‍ നിന്ന് വീടുകളിലേക്ക് വാങ്ങുന്നതാണ്. ബാക്കിയുള്ളവ പാര്‍ലറുകളില്‍ നേരിട്ടെത്തി കഴിക്കുന്നവരാണ്. വീട്ടില്‍ നിന്നുള്ള ഓര്‍ഡറുകള്‍ വലിയ തോതില്‍ ഇടിഞ്ഞിട്ടുണ്ടെന്ന് ഫിനാന്‍സ് മേധാവി ഗ്രേം പിറ്റ്‌കെത്‌ലി പറഞ്ഞു. ഇതേതുടര്‍ന്നാണ് വലിയ ബ്രാന്റുകളായിട്ട് പോലും വില കൂടിയ സാഹചര്യത്തില്‍ ആളുകള്‍ അവഗണിക്കാന്‍ കാരണമെന്ന് യൂണിലിവര്‍ അഭിപ്രായപ്പെടുന്നു.