24 Dec 2022 1:12 PM IST
റിലയന്‍സ് ക്യാപിറ്റല്‍ ഏറ്റെടുക്കല്‍: ടോറൻറിനെ വെട്ടി ഹിന്ദുജ, ലേലത്തുക 9,500 കോടിയായി ഉയര്‍ത്തി
MyFin Desk
Summary
ആദ്യമായാണ് ഇത്തരത്തില്‍ ഇന്‍സോള്‍വന്‍സി ബാങ്ക്റപ്റ്റ്സി കോഡിന്റെ കീഴില്‍ ഒരു പുനര്‍ ലേലം സംഘടിപ്പിക്കുന്നത്.
ഡെല്‍ഹി: കടക്കെണിയിലായ റിലയന്‍സ് ക്യാപിറ്റലിനെ 9,500 കോടി രൂപയ്ക്ക് ഏറ്റെടുക്കാന്‍ ഹിന്ദുജ ഗ്രൂപ്പും, പ്രമോട്ടറായ ഇന്‍ഡസ്ഇന്‍ഡ് ബാങ്കും. നേരത്തെ നിശ്ചയിച്ചിരുന്ന 8,800 കോടി രൂപയേക്കാള്‍ ഉയര്‍ന്ന തുകയാണിത്.
ഡിസംബര്‍ 21 ന് നടന്ന ലേലത്തില്‍ ഹിന്ദുജ ഗ്രൂപ്പ് 8,110 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു. ഈ ആഴ്ച്ച ആദ്യം അഹമ്മദാബാദ് ആസ്ഥാനമായുള്ള ടോറന്റ് ഗ്രൂപ്പ് 8,640 കോടി രൂപയ്ക്ക് അനില്‍ അംബാനിയുടെ ഈ എന്‍ബിഎഫ്സിയെ ഏറ്റെടുക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.
ആദ്യമായാണ് ഇത്തരത്തില്‍ ഇന്‍സോള്‍വന്‍സി ബാങ്ക്റപ്റ്റ്സി കോഡിന്റെ കീഴില്‍ ഒരു പുനര്‍ ലേലം സംഘടിപ്പിക്കുന്നത്.
വെള്ളിയാഴ്ച്ച നടന്ന കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്സ് മീറ്റിംഗില്‍, ഇ-ലേലത്തിനുശേഷം ലേലത്തില്‍ പങ്കെടുത്തവരാരെങ്കിലും നെറ്റ് പ്രസന്റ് വാല്യുവില്‍ എന്തെങ്കിലും മാറ്റം വരുത്തിയാല്‍ മുഴുവന്‍ നടപടിക്രമങ്ങളും നിയമപരമായ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.ലേല പ്രക്രിയ അവലോകനം ചെയ്യുന്നതിനും പുനരവലോകനത്തിനുമായി റിലലയന്‍സ് കാപിറ്റലിന് വായ്പ നല്‍കിയവര്‍ ഡിസംബര്‍ 26 ന് യോഗം ചേരും. നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിന്റെ (NCLT) ഉത്തരവ് പ്രകാരം, 2023 ജനുവരി 31-നകം റിലയന്‍സ് ക്യാപിറ്റലിന്റെ റെസല്യൂഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കണമെന്നാണ്.
കടം തിരിച്ചടവിലെ വീഴ്ചകളും ഗുരുതരമായ ഭരണ പ്രശ്‌നങ്ങളും കണക്കിലെടുത്ത് കഴിഞ്ഞ വര്‍ഷം നവംബര്‍ 29 ന് ആര്‍ബിഐ റിലയന്‍സ് ക്യാപിറ്റലിന്റെ ബോര്‍ഡിനെ അസാധുവാക്കിയിരുന്നു.
സ്ഥാപനത്തിന്റെ കോര്‍പ്പറേറ്റ് ഇന്‍സോള്‍വന്‍സി റെസല്യൂഷന്‍ പ്രോസസുമായി (സിഐആര്‍പി) ബന്ധപ്പെട്ട് ആര്‍ബിഐ നാഗേശ്വര റാവു വൈ യെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചിരുന്നു. ഐബിസിക്ക് കീഴില്‍ സെന്‍ട്രല്‍ ബാങ്ക് പാപ്പരത്ത നടപടികള്‍ ആരംഭിച്ചിട്ടുള്ള മൂന്നാമത്തെ വലിയ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയാണ് റിലയന്‍സ് ക്യാപിറ്റല്‍. ശ്രീ ഗ്രൂപ്പ് എന്‍ബിഎഫ്‌സിയും ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ് കോര്‍പ്പറേഷനും (ഡിഎച്ച്എഫ്എല്‍) ആയിരുന്നു മറ്റ് രണ്ട് കമ്പനികള്‍.
reliance capital, hinduja group, debt ridden, acquisition, torent group