23 March 2023 12:10 PM IST
ജോലി തന്നിരുന്നവരും പറഞ്ഞു 'യു ആര്‍ ഫയേര്‍ഡ്', ഇന്‍ഡീഡ് 2,200 പേരെ പിരിച്ചുവിടും
MyFin Desk
Summary
- വരും ദിവസങ്ങളില്‍ തൊഴില്‍ നഷ്ടമാകുന്നവരുടെ എണ്ണം വര്‍ധിച്ചേക്കാം
ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ പല മേഖലയിലും കൂട്ടപ്പിരിച്ചുവിടലുകള്‍ ശക്തമാകുമ്പോള്‍ അമ്പരിപ്പിക്കുന്ന മറ്റൊരു റിപ്പോര്‍ട്ടും പുറത്ത്. തൊഴില്‍ ലിസ്റ്റിംഗ് പ്ലാറ്റ്‌ഫോമായ ഇന്‍ഡീഡ് ഡോട്ട് കോം 2,200 പേരെ പിരിച്ചുവിടുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ആകെ ജീവനക്കാരിലെ 15 ശതമാനം പേരെ വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിലാണ് കമ്പനി. 2024 വരെ തൊഴില്‍ ലിസ്റ്റിംഗുകളുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്നും കമ്പനി അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നു.
ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് കൂട്ടപ്പിരിച്ചുവിടല്‍ നടക്കുന്നത്. ഇത് ഇന്‍ഡീഡിന്റെ ഇന്ത്യയിലെ എത്രത്തോളം ജീവനക്കാരെ ബാധിക്കും എന്ന് വ്യക്തമായിട്ടില്ല. യുഎസില്‍ കഴിഞ്ഞ വര്‍ഷം ലിസ്റ്റ് ചെയ്ത തൊഴില്‍ അവസരങ്ങളുടെ അളവില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 3.5 ശതമാനം കുറവ് രേഖപ്പെടുത്തിയെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു.
തൊഴില്‍ നഷ്ടമാകുന്നവര്‍ക്ക് മാര്‍ച്ച് വരെയുള്ള ശമ്പളവും സെവറന്‍സ് പാക്കേജും നല്‍കുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. ആമസോണും മെറ്റയും ഉള്‍പ്പടെയുള്ള കോര്‍പ്പറേറ്റുകള്‍ പതിനായിരക്കണക്കിന് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് ആഴ്ച്ചകള്‍ക്കകമാണ് ഇന്‍ഡീഡ് ഡോട്ട് കോമിലും സമാന നടപടികള്‍ അരങ്ങേറുന്നത്.