image

8 May 2023 9:15 PM IST

Corporates

സ്വിഗ്വിയുടെ വിപണി മൂല്യം വെട്ടിക്കുറച്ച് ഇന്‍വെസ്‌കോ

MyFin Desk

swiggy value invesco
X

Summary

  • സ്വിഗ്വിയുടെ മൂല്യം 5.5 ബില്യണ്‍ ഡോളര്‍
  • വന്‍ ഇടിവ് നേരിടുന്നുവെന്ന് ഇന്‍വെസ്‌കോ
  • സൊമാറ്റോയ്ക്കും തിരിച്ചടി


ഫുഡ് ഓണ്‍ലൈന്‍ ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്വിയുടെ മൂല്യം വെട്ടിക്കുറച്ച് യുഎസ് ഫണ്ട് മാനേജര്‍ ഇന്‍വെസ്‌കോ. ഇന്‍വെസ്‌കോയുടെ വിലയിരുത്തലുകള്‍ പ്രകാരം 2023 ജനുവരി 31 വരെ സ്വിഗ്ഗിയുെട മൂല്യം 5.5 ബില്യണ്‍ ഡോളറാണ്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഇന്‍വെസ്‌കോ സ്വിഗ്വിയ്ക്ക് 700 മില്യണ്‍ ഡോളറായിരുന്നു മൂല്യമായി കണക്കാക്കിയിരുന്നത്. എന്നാല്‍ ഇത്തവണ പ്രമുഖ എതിരാളിയായ സൊമാറ്റോയുടെ വിപണി മൂല്യത്തേക്കാള്‍ വെട്ടിക്കുറച്ചിട്ടുണ്ട്. നാലുമാസത്തിനിടെ രണ്ടാംതവണയാണ് കമ്പനിയുടെ മൂല്യം കുറയുന്നത്

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ എട്ടു ബില്യണ്‍ ഡോളറായിരുന്നു സ്വിഗ്വിയ്ക്ക് ഇന്‍വെസ്‌കോ കണക്കാക്കിയിരുന്നത്. എന്നാല്‍ പുതിയ റിപ്പോര്‍ട്ടില്‍ ഇതിനേക്കാളും 31.2 ശതമാനം കുറവാണ് വരുത്തിയത്. ഫുഡ് ഡെലിവറി വിപണി കുതിച്ചുകയറിയ സമയത്ത് 10.7 ബില്യണ്‍ ഡോളറായിരുന്നു ബംഗളുരു ആസ്ഥാനമായുള്ള കമ്പനിയുടെ വിപണിയിലെ മൂല്യം. പുതിയ മൂല്യനിര്‍ണയത്തോടെ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ നിന്ന് 48.6 ശതമാനത്തിന്റെ ഇടിവാണ് സംഭവിച്ചിരിക്കുന്നത്.

മെയ് എട്ടിന് ഏകദേശം 6.9 ബില്യണ്‍ ഡോളര്‍ വിപണി മൂലധനമാണ് സൊമാറ്റോക്ക് ഉള്ളത്. ജനുവരി മുതലാണ് സ്വിഗ്വിയുടെയും സൊമാറ്റോയ്ക്കും തിരിച്ചടി നേരിടുന്നത്. ഏറ്റവും കുറഞ്ഞ നിരക്കിലാണ് വിപണിയില്‍ സൊമാറ്റോ ഓഹരികള്‍ പോലും ട്രേഡ് ചെയ്യപ്പെടുന്നത്. എന്നാല്‍ വരും മാസങ്ങളില്‍ സ്വിഗ്വിയുടെ മൂല്യനിര്‍ണയത്തില്‍ പുരോഗതിയുണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകളും ഇതിനിടെ വരുന്നു.