24 March 2023 11:16 AM IST
Summary
- 18 മാസത്തിനകം പിരിച്ചുവിടല്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
ഡെല്‍ഹി: കോര്‍പ്പറേറ്റ് മേഖലയില്‍ കൂട്ടപ്പിരിച്ചുവിടല്‍ വര്‍ധിക്കുന്നു. ഐടി സേവന-കണ്‍സള്‍ട്ടന്‍സി കമ്പനിയായ ആക്‌സഞ്ചര്‍ 19,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് അറിയിച്ചിരിക്കുകയാണ്. വരുന്ന ഒന്നര വര്‍ഷത്തിനകം ആകെയുള്ളതിലെ 2.5 ശതമാനം ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കത്തിലാണ് കമ്പനി.
അയര്‍ലാന്‍ഡ് ആസ്ഥാനമായ ആക്‌സഞ്ചറിന് ഇന്ത്യയില്‍ മാത്രം മൂന്നു ലക്ഷം ജീവനക്കാരാണുള്ളത്. ആകെ 7 ലക്ഷം ജീവനക്കാരാണ് കമ്പനിയ്ക്കുള്ളത്. യുഎസ് ആസ്ഥാനമായ തൊഴില്‍ വെബ്‌സൈറ്റായ ഇന്‍ഡീഡ് 2,200 പേരെ പിരിച്ചുവിടുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ആകെ ജീവനക്കാരിലെ 15 ശതമാനം പേരെ വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിലാണ് ഇന്‍ഡീഡ് ഇപ്പോള്‍. 2024 വരെ തൊഴില്‍ ലിസ്റ്റിംഗുകളുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്നും കമ്പനി അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നു.
ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് കൂട്ടപ്പിരിച്ചുവിടല്‍ നടക്കുന്നത്. ഇത് ഇന്‍ഡീഡിന്റെ ഇന്ത്യയിലെ എത്രത്തോളം ജീവനക്കാരെ ബാധിക്കും എന്ന് വ്യക്തമായിട്ടില്ല. യുഎസില്‍ കഴിഞ്ഞ വര്‍ഷം ലിസ്റ്റ് ചെയ്ത തൊഴില്‍ അവസരങ്ങളുടെ അളവില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 3.5 ശതമാനം കുറവ് രേഖപ്പെടുത്തിയെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു.