image

1 May 2023 3:45 PM IST

Corporates

ഫസ്റ്റ് റിപ്പബ്ലിക് ബാങ്ക് ഏറ്റെടുക്കാന്‍ ജെപി മോര്‍ഗന്‍

MyFin Desk

jp morgan to acquire first republic bank
X

Summary

  • തിങ്കളാഴ്ച 8 ബ്രാഞ്ചുകള്‍ തുറക്കും
  • ഇന്‍ഷൂറന്‍സ് ഇല്ലാത്ത ഡപ്പോസിറ്റുകള്‍ ഏറ്റെടുത്തു
  • നിരവധി തവണ ഏറ്റെടുക്കല്‍ നടന്ന സ്ഥാപനം


കാലിഫോര്‍ണിയയുടെ ഫിനാന്‍ഷ്യല്‍ റഗുലേറ്റര്‍ കണ്ടുക്കെട്ടിയ ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിനെ ജെപി മോര്‍ഗന്‍ ചേസ് ആന്റ് കമ്പനി ഏറ്റെടുത്തു. ബാങ്കിന്റെ ഭൂരിഭാഗം ആസ്തികളും ചില ബാധ്യതകളും കമ്പനി ഏറ്റെടുത്തതായി അറിയിച്ചു. ഇന്‍ഷൂര്‍ ചെയ്യാത്ത എല്ലാ നിക്ഷേപങ്ങളുമാണ് ഏറ്റെടുത്തതെന്ന് കാലിഫോര്‍ണിയ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ പ്രൊട്ടക്ഷന്‍ ആന്റ് ഇന്നോവേഷന്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

ഫസ്റ്റ് റിപ്പബ്ലിക്ക് ബാങ്കിന്റെ 84 ബ്രാഞ്ചുകളില്‍ എട്ടെണ്ണം ജെപിമോര്‍ഗന്‍ ചേസ് ബാങ്കിന്റെ ബ്രാഞ്ചുകളായി തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കും. സിലിക്കണ്‍വാലി ബാങ്ക് പോലെ അതിസമ്പന്നര്‍ക്ക് വേണ്ടിയുള്ള പ്രൈവറ്റ് ബാങ്കിങ്ങിലാണ് ഫസ്റ്റ് റിപ്പബ്ലിക്ക് ബാങ്കും ശ്രദ്ധ നല്‍കിയിരുന്നത്.

മാര്‍ച്ച് മാസം ആദ്യത്തില്‍ തന്നെ സിലിക്കണ്‍വാലിയും പിന്നാലെ സിഗ്നേച്ചര്‍ ബാങ്കും തകര്‍ന്നു. ഇതിന് ശേഷം സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള ഫസ്റ്റ് റിപ്പബ്ലിക് ബാങ്കും പ്രതിസന്ധിയിലായി. 2007ല്‍ ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിനെ 1.8 ബില്യണ്‍ ഡോളറിന് മെറില്‍ ലിഞ്ച് ആന്റ് കമ്പനി ഏറ്റെടുക്കുകയായിരുന്നു. ഇതിന് ശേഷം നിരവധി തവണ ബാങ്കിനെ വാങ്ങുകയും വില്‍ക്കുകയും ചെയ്തിട്ടുണ്ട്. 2010ല്‍ ജനറല്‍ അറ്റ്‌ലാന്‍രിക് ആന്റ് കൊളണി ക്യാപിറ്റല്‍ അടക്കമുള്ള നിക്ഷേപ സ്ഥാപനങ്ങള്‍ ഫസ്റ്റ്ബാങ്കിനെ പരസ്യമായി ഏറ്റെടുത്തിരുന്നു.