30 March 2023 5:06 PM IST
ഫാന്‍ വെച്ച് ഐസ്‌ക്രീം നിര്‍മ്മാണം, വീട്ടമ്മയുടെ ബുദ്ധിയെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര
MyFin Desk
Summary
- നേരത്തെ യൂട്യൂബില്‍ ഈ വീഡിയോ വന്നിരുന്നുവെങ്കിലും അധികം ശ്രദ്ധിക്കപ്പെട്ടില്ല.
വിവിധ രീതിയില്‍ ഐസ്‌ക്രീം ഉണ്ടാക്കുന്നത് കണ്ടിട്ടുള്ളവരാണ് നാം. എന്നാല്‍ ഫ്രിഡ്ജ് ഇല്ലാതെ ഐസ്‌ക്രീം ഉണ്ടാക്കുന്നത് നാം അധികം കണ്ടിട്ടുണ്ടാവില്ല. ഐസ്‌ക്രീം ഉണ്ടാക്കുന്നത് ഫാന്‍ ഉപയോഗിച്ചാണ് എന്നുകൂടി കേട്ടാലോ....!!! മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര കഴിഞ്ഞ ദിവസം പങ്കുവെച്ച ട്വീറ്റിലാണ് ഈ കൗതുക വീഡിയോ ഉള്ളത്.
വീട്ടമ്മ ഐസും മറ്റ് ചേരുവകളും ചേര്‍ത്ത് ഐസ്‌ക്രീം ഉണ്ടാക്കുന്നതാണ് വീഡിയോയില്‍. പാത്രവുമായി ഫാന്‍ കയര്‍ ഉപയോഗിച്ച് ബന്ധിപ്പിച്ചാണ് ഐസ്‌ക്രീം നിര്‍മ്മാണം. ഈ ബുദ്ധിയെ പുകഴ്ത്തിയാണ് ആനന്ദ് മഹീന്ദ്ര പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത.്
ഇത് യഥാര്‍ത്ഥത്തില്‍ ഒരു യൂട്യൂബ് വീഡിയോയില്‍ വന്ന കണ്ടന്റാണ്. ആനന്ദ് മഹീന്ദ്ര വീഡിയോ പങ്കുവെച്ചതിന് പിന്നാലെ ആയിരക്കണക്കിന് ആള്‍ക്കാരാണ് വീട്ടമ്മയുടെ ബുദ്ധിയെ അഭിനന്ദിച്ച് കമന്റുകള്‍ ഇട്ടത്.