image

13 Jan 2024 5:39 PM IST

Corporates

വിമാന ബുക്കിംഗിൽ 500 രൂപ കിഴിവ് നൽകി അദാനി വണ്‍- മൊബിക്വിക് കരാർ

MyFin Desk

mobiquik partners with adani one
X

Summary

  • മൊബിക്വിക് വാലറ്റിനൊപ്പം ഫ്‌ലൈറ്റ് ബുക്കിംഗുകളിലും ഡ്യൂട്ടി ഫ്രീ ഉല്‍പ്പന്നങ്ങളിലും കിഴിവ് നല്‍കും
  • ഉപഭോക്തൃ യാത്രാ അനുഭവം ഉയര്‍ത്തുക എന്നതാണ് ലക്ഷ്യമെന്ന് മൊബിക്വിക്
  • അദാനി വണ്ണില്‍ ഫ്‌ലൈറ്റ് ബുക്കിംഗിന് 500 രൂപ കിഴിവ് നല്‍കും


ഡല്‍ഹി: വിമാന യാത്ര ടിക്കറ്റുകള്‍ക്കും ഡ്യൂട്ടി ഫ്രീ ഉല്‍പന്നങ്ങള്‍ക്കും എക്‌സ്‌ക്ലൂസീവ് ഡീലുകള്‍ വാഗ്ദാനം ചെയ്യുന്നതിനായി അദാനി ഗ്രൂപ്പിന്റെ ട്രാവല്‍ ബുക്കിംഗ് ആപ്ലിക്കേഷനായ അദാനി വണ്ണുമായി സഹകരിക്കുമെന്ന് മൊബിക്വിക് അറിയിച്ചു.

മൊബിക്വിക് വാലറ്റിനൊപ്പം ഫ്‌ലൈറ്റ് ബുക്കിംഗുകളിലും ഡ്യൂട്ടി ഫ്രീ ഉല്‍പ്പന്നങ്ങളിലും കിഴിവ് നല്‍കുമെന്ന് കമ്പനി അറിയിച്ചു.

എളുപ്പമുള്ള പേയ്മെന്റുകളും തടസ്സമില്ലാത്ത യാത്രാ ബുക്കിംഗ് അനുഭവവും ഒരുമിച്ച് കൊണ്ടുവരികയും ആളുകള്‍ യാത്ര ചെയ്യാന്‍ തയ്യാറെടുക്കുമ്പോള്‍ ഉപഭോക്തൃ അനുഭവം ഉയര്‍ത്തുക എന്നതുമാണ് ലക്ഷ്യംമെന്ന് മൊബിക്വിക് പറഞ്ഞു.

ഇന്ത്യയിലെ യാത്രക്കാര്‍ക്ക് സാമ്പത്തിക പരിമിതികള്‍ ഒരിക്കലും ആരുടെയും പദ്ധതികളെ തടസ്സപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതായി മൊബിക്വിക് സഹസ്ഥാപകനും സിഇഒയുമായ ബിപിന്‍ പ്രീത് സിംഗ് പറഞ്ഞു.

മൊബിക്വിക് വാലറ്റില്‍ പണമടയ്ക്കുമ്പോള്‍ അദാനി വണ്ണില്‍ വിമാന യാത്രാ ബുക്കിംഗിന് 500 രൂപ കിഴിവും അദാനി വണ്‍ വഴി ഡ്യൂട്ടി ഫ്രീയായി 250 രൂപ ഡിസ്‌കൗണ്ടും നല്‍കും.