image

18 May 2023 5:45 PM IST

Corporates

അറ്റാദായം പുറത്തുവിട്ട് ടാറ്റാ എല്‍എക്‌സി; 606% ഡിവിഡന്റ്

MyFin Desk

അറ്റാദായം പുറത്തുവിട്ട് ടാറ്റാ എല്‍എക്‌സി; 606% ഡിവിഡന്റ്
X

Summary

  • 60.60 രൂപ ഡിവിഡന്റ്
  • ഓഹരി ഇടിഞ്ഞു
  • വാര്‍ഷിക വരുമാനം 838 കോടി


ടാറ്റാ എല്‍എക്‌സി അവസാന ത്രൈമാസഫലം പുറത്തുവിട്ടു. അറ്റാദായം 26% ഉയര്‍ന്ന് 201.5 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ കമ്പനി 160.1 കോടി രൂപയായിരുന്നു അറ്റാദായമായി നേടിയത്. കമ്പനിയുടെ ഓഹരി വില ബിഎസ്ഇയില്‍ ഏകദേശം 1.35 ശതമാനം ഇടിഞ്ഞ് 7,001.85 രൂപയായി.

അതേസമയം കമ്പനിയുടെ വാര്‍ഷിക വരുമാനം 23% ഉയര്‍ന്ന് 838 കോടി രൂപയായി. നേരത്തെ 681.7 കോടി രൂപയായിരുന്നു. മൊത്തം വരുമാനം 23.4 ശതമാനം കുതിച്ചുയര്‍ന്ന് 863.6 കോടി രൂപയായിട്ടുണ്ട്. കമ്പനിയുടെ നാലാംപാദത്തിലെ എബിറ്റാഡ മാര്‍ജിന്‍ 29.8 ശതമാനവും 32.5 ശതമാനവുമാണ്. ഈ സാമ്പത്തിക വര്‍ഷം എബിറ്റാഡ 12% ഉയര്‍ന്ന് 249.5 കോടി രൂപയായിട്ടുണ്ട്. ഒരു ഓഹരിക്ക് 606 ശതമാനം ലാഭവിഹിതം നല്‍കാന്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് തീരുമാനിച്ചിട്ടുണ്ട്. 60.60 രൂപയാണ് വരിക.

എംബഡഡ് പ്രൊഡക്ട് ഡിസൈന്‍ വിഭാഗത്തിന്റെ 43 ശതമാനത്തില്‍ അധികം വരുന്ന ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ബിസിനസ് 32.8 ശതമാനത്തില്‍ അധികം വളര്‍ച്ച നേടിയതായി കമ്പനിയുടെ എംഡിയും സിഇഓയുമായ മനോജ് രാഘവന്‍ പറഞ്ഞു. ഹെല്‍ത്ത് കെയര്‍ ആന്റ് മെഡിക്കല്‍ ഉപകരണ വിഭാഗത്തില്‍ 28.4% വും മീഡിയ ആന്റ് കമ്മ്യൂണിക്കേഷന്‍ ബിസിനസിന് 14.6%വും വളര്‍ച്ചയുണ്ടായി.