image

3 May 2023 7:45 PM IST

Corporates

അറ്റാദായം 50% ഉയര്‍ന്ന് ടൈറ്റന്‍

MyFin Desk

അറ്റാദായം 50% ഉയര്‍ന്ന് ടൈറ്റന്‍
X

Summary

  • മാര്യേജ് സെക്ഷനില്‍ വളര്‍ച്ച
  • മൊത്തം വരുമാനവും കൂടി
  • ഇന്ത്യന്‍ വിപണിയില്‍ കുതിപ്പ്‌


2022-23 സാമ്പത്തിക വര്‍ഷത്തിന്റെ നാലാംപാദത്തില്‍ ടൈറ്റന്‍ കമ്പനിയുടെ അറ്റാദായം അമ്പത് ശതമാനം വര്‍ധിച്ചു. 734 കോടി രൂപയാണ് നികുതിയ്ക്ക് ശേഷമുള്ള ലാഭം രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം സമാനപാദത്തില്‍ 491 കോടി രൂപയായിരുന്നു. ആഡംബര ബ്രാന്റായ ടൈറ്റന്‍ കമ്പനിയുടെ ആകെ വരുമാനം 25 ശതമാനമാണ് കൂടിയത്.

മുന്‍വര്‍ഷം സമാനപാദത്തില്‍ 6,977 കോടി രൂപയായിരുന്ന സ്ഥാനത്ത് ഇത്തവണ 8,753 കോടി രൂപയായിട്ടുണ്ട്. ജുവല്ലറി വിഭാഗത്തിന് മൊത്തം വരുമാനം 7576 കോടി രൂപയായിട്ടുണ്ട്. വാര്‍ഷികാടിസ്ഥാനത്തില്‍ 24 ശതമാനത്തിന്റെ വര്‍ധനവാണിത്. ഈ അന്താരാഷ്ട്ര കമ്പനിയുടെ ഇന്ത്യയിലെ ബിസിനസ് ഓരോ വര്‍ഷവും 21 ശതമാനം വളര്‍ന്നിട്ടുണ്ട്. മൊത്തത്തിലുള്ള റീട്ടെയില്‍ വില്‍പ്പനയില്‍ മാര്യേജ് സെക്ഷനിലെ ബിസിനസ് ഉയര്‍ന്നതായി കമ്പനി അറിയിച്ചു.