15 Nov 2023 5:17 PM IST
Summary
ഈ നേട്ടം കൈവരിക്കുന്ന ആദ്യ ബാറ്റ്‌സ്മാനായും വിരാട് കോഹ്‌ലി മാറി
ചരിത്ര നിമിഷങ്ങള്‍ക്കാണു മുംബൈ വാങ്കഡെ സ്റ്റേഡിയം ഇന്നു സാക്ഷ്യം വഹിച്ചത്.
ലോകകപ്പിന്റെ ആദ്യ സെമിയില്‍
ന്യൂസിലന്‍ഡുമായുള്ള മത്സരത്തില്‍ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോഹ്‌ലി ഏകദിന ക്രിക്കറ്റില്‍ 50 സെഞ്ച്വറി സ്വന്തമാക്കി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ബാറ്റ്‌സ്മാനായും വിരാട് കോഹ്‌ലി മാറി.
സച്ചിന്റെ 49 ഏകദിന സെഞ്ച്വറിയെന്ന റെക്കോര്‍ഡാണ് കോഹ്‌ലി തിരുത്തി കുറിച്ചത്.
113 ബോളില്‍ നിന്നും 117 റണ്‍സെടുത്ത കോഹ് ലിയെ സൗത്തിയാണ് പുറത്താക്കിയത്. 9 ബൗണ്ടറിയും 2 സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു കോഹ് ലിയുടെ ഇന്നിംഗ്‌സ്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും നല്‍കിയത്. 29 ബോളില്‍ നിന്നും 47റണ്‍സെടുത്ത രോഹിത് ശര്‍മ ആദ്യം ഔട്ടായി. 65 ബോളില്‍ നിന്നു 79 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍ പരുക്കിനെ തുടര്‍ന്നു പിന്മാറുകയും ചെയ്തു.