image

15 April 2024 4:44 PM IST

News

പണം വേണ്ട, സമാധാനം മതി; ആത്മീയജീവിതം നയിക്കാന്‍ ദമ്പതികള്‍ ഉപേക്ഷിച്ചത് 200 കോടി

MyFin Desk

പണം വേണ്ട, സമാധാനം മതി; ആത്മീയജീവിതം നയിക്കാന്‍ ദമ്പതികള്‍ ഉപേക്ഷിച്ചത് 200 കോടി
X

Summary

  • ഏപ്രില്‍ 22-ന് ഭവീഷും ഭാര്യയും ഒരു പ്രതിജ്ഞ എടുക്കുന്നതോടെ കുടുംബാംഗങ്ങളുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കും
  • ജൈന മതത്തില്‍ ' ദിക്ഷ ' സ്വീകരിക്കുന്നതിന് വലിയ പ്രാധാന്യമാണുള്ളത്
  • ഓരോ വ്യക്തിക്കും സ്വയം കണ്ടെത്താനുള്ള യാത്രയാണിത്. സത്യത്തിന്റെ അന്വേഷണമാണിത്


ഗുജറാത്തില്‍ നിന്നുള്ള ജൈന ദമ്പതികള്‍ ഏകദേശം 200 കോടി രൂപ മൂല്യം വരുന്ന സമ്പത്ത് ദാനം ചെയ്തതിനു ശേഷം സന്യാസ ജീവിതത്തിലേക്ക് പ്രവേശിച്ചു.

ഹിമ്മത്ത് നഗറിലെ കണ്‍സ്ട്രക്ഷന്‍ ബിസിനസ് ചെയ്യുന്ന ഭവീഷ് ഭണ്ഡാരിയും ഭാര്യയുമാണ് സന്യാസ ജീവിതം തിരഞ്ഞെടുത്തത്.

ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഇവര്‍ സ്വത്തുക്കള്‍ ദാനം ചെയ്തത്. ഈ മാസാവസാനം നടക്കുന്ന ഒരു പരിപാടിയില്‍ ഔദ്യോഗികമായി ത്യാഗജീവിതത്തിലേക്ക് പ്രവേശിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.ഇവരുടെ 19 വയസ്സുള്ള മകളും 16 വയസ്സുള്ള മകനും 2022-ല്‍ സന്യാസ ജീവിതത്തിലേക്ക് പ്രവേശിച്ചിരുന്നു.

മക്കളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഭൗതിക ആസക്തികള്‍ ഉപേക്ഷിച്ച് സന്യാസ പാതയില്‍ സഞ്ചരിക്കാന്‍ ഭവീഷും ഭാര്യയും തീരുമാനിച്ചത്.

ഏപ്രില്‍ 22-ന് ഭവീഷും ഭാര്യയും ഒരു പ്രതിജ്ഞ എടുക്കുന്നതോടെ കുടുംബാംഗങ്ങളുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കും.

ഭൗതിക വസ്തുക്കള്‍ സൂക്ഷിക്കാനും പിന്നീട് ഇവര്‍ക്ക് അനുവാദമുണ്ടാകില്ല. ഇന്ത്യയിലുടനീളം നഗ്നപാദരായി നടന്ന് ഭിക്ഷ കൊണ്ട് മാത്രം ജീവിക്കുകയും വേണം.

ജൈന മതത്തില്‍ ' ദിക്ഷ ' സ്വീകരിക്കുന്നതിന് വലിയ പ്രാധാന്യമാണുള്ളത്. ഭൗതിക സൗകര്യങ്ങളില്ലാതെ, ദാനധര്‍മ്മങ്ങളിലൂടെ നഗ്നപാദരായി അലഞ്ഞു നടക്കണം. പരിത്യാഗ പ്രക്രിയയാണിത്. സായം എന്നും ഇതിനെ വിളിക്കുന്നു. ഓരോ വ്യക്തിക്കും സ്വയം കണ്ടെത്താനുള്ള യാത്രയാണിത്. സത്യത്തിന്റെ അന്വേഷണമാണിത്.