image

26 May 2025 1:14 PM IST

News

കോവിഡ് അതിവേഗം പടരുന്നു; കേരളം പട്ടികയില്‍ മുന്നില്‍

MyFin Desk

കോവിഡ് അതിവേഗം പടരുന്നു;  കേരളം പട്ടികയില്‍ മുന്നില്‍
X

Summary

  • രാജ്യത്ത് ആയിരത്തിലധികം കേസുകള്‍
  • കേരളത്തില്‍ 430 സജീവ രോഗികളെന്ന് റിപ്പോര്‍ട്ട്


രാജ്യത്ത് കോവിഡ് കേസുകള്‍ അതിവേഗം പടരുന്നതായി റിപ്പോര്‍ട്ട്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ആയിരത്തിലധികം കേസുകളാണ്. ഇതില്‍ അടുത്തിടെ സ്ഥിരീകരിച്ച 752 പുതിയ കേസുകള്‍ ഉള്‍പ്പെടുന്നു.

രോഗ വ്യാപനത്തില്‍ കേരളമാണ് ഏറ്റവും മുന്നില്‍. സംസ്ഥാനത്ത് 430 കോവിഡ് അണുബാധകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. മഴ കനക്കുന്ന സാഹചര്യത്തില്‍ കോവിഡ് കൂടുതല്‍ പടരാനുള്ള സാധ്യത നിലനില്‍ക്കുകയാണ്.

മഹാരാഷ്ട്ര (209), ഡല്‍ഹി (104), ഗുജറാത്ത് (83), കര്‍ണാടക (47), ഉത്തര്‍പ്രദേശ് (15), പശ്ചിമ ബംഗാള്‍ (12) എന്നിവയാണ് മറ്റ് പ്രധാന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങള്‍.

കഴിഞ്ഞ ആഴ്ച ഡല്‍ഹിയില്‍ മാത്രം 99 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു, ഇത് പുതിയൊരു പകര്‍ച്ചവ്യാധിയെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ആശങ്ക വീണ്ടും ഉയര്‍ത്തുന്നു.

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, അരുണാചല്‍ പ്രദേശ്, അസം, ബീഹാര്‍, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ എന്നിവയുള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിലവില്‍ സജീവമായ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.