23 March 2024 4:57 PM IST
Summary
- ഡെക്കാത്തലണ്‍ ഇന്ത്യയില്‍ വില്‍ക്കുന്ന ഉത്പന്നങ്ങളുടെ 60 ശതമാനവും ഇന്ത്യയില്‍ തന്നെയാണ് നിര്‍മിക്കുന്നത്
- 19 സംസ്ഥാനങ്ങളിലായി കമ്പനിയ്ക്കുള്ളത് 122 സ്‌റ്റോറുകള്‍
- സ്‌പോര്‍ട്‌സ് ബ്രാന്‍ഡുകള്‍ക്ക് ഡിമാന്റ് ഏറിവരുന്നു
ഫ്രഞ്ച് സ്‌പോര്‍ട്‌സ് ബ്രാന്‍ഡായ ഡെക്കാത്തലണ്‍ ഇന്ത്യയില്‍ ബിസിനസ് വ്യാപിപ്പിക്കുന്നു. പ്രതിവര്‍ഷം ഇന്ത്യയില്‍ പത്ത് പുതിയ സ്‌റ്റോറുകള്‍ തുടങ്ങാനാണ് പദ്ധതിയെന്ന് ചീഫ് റീട്ടെയ്ല്‍ വിഭാഗം മേധാവി സ്റ്റീവ് ഡയ്ക്‌സ് അറിയിച്ചു. പാരീസില്‍ നടന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 'ഓര്‍ബിറ്റ്' എന്ന പുതിയ ലോഗോയും കമ്പനി പുറത്തിറക്കി.
ഇന്ത്യ വിപണിയില്‍ വില്‍ക്കുന്ന 60 ശതമാനം ഡെക്കാത്തലണ്‍ ഉത്പന്നങ്ങളും ഇന്ത്യയില്‍ തന്നെയാണ് നിര്‍മിക്കുന്നത്. ഇത് 90 മുതല്‍ 95 ശതമാനം വരെയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യ നിലവില്‍ ഡെക്കാത്തലണിന്റെ ടോപ്പ് 10 മാര്‍ക്കറ്റില്‍ ഉള്‍പ്പെടുന്നുണ്ട്. ഇത് ടോപ്പ് 5 ല്‍ എത്തിക്കാനാണ് നീക്കം. നിലവില്‍ ശരിയായ പാതയിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ടോപ്പ് 5 ല്‍ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കാമെന്ന് ഡയ്ക്‌സ് പറഞ്ഞു. 19 സംസ്ഥാനങ്ങളിലായി 122 സ്‌റ്റോറുകളാണ് കമ്പനി്ക്കുള്ളത്.
ഇന്ത്യയില്‍ നിരവധി ആളുകള്‍ സ്‌പോര്‍ട്‌സ് തങ്ങളുടെ കരിയറായി തെരഞ്ഞെടുക്കുന്നുണ്ട്. അതിനാല്‍ തന്നെ സ്‌പോര്‍ട്‌സ് സാമഗ്രികളുടെ ആവശ്യകതയും ഏറിവരികയാണ്.