7 Nov 2023 4:42 PM IST
Summary
- കെഎഫ്സിയിലെ അസംസ്‌കൃത വസ്തുക്കളുടെ വിലയിലെ വര്‍ധനവ് കാരണമായി
- കമ്പനിയുടെ പ്രവര്‍ത്തന വരുമാനത്തില്‍ 9ശതമാനം വളര്‍ച്ച
അസംസ്‌കൃത വസ്തുക്കളുടെ വിലയിലെ വമ്പിച്ച വര്‍ധനവിനെ തുടർന്ന് , കെഎഫ്‌സിയുടെ ഇന്ത്യൻ ഓപ്പറേറ്റര്‍ ദേവയാനി ഇന്റര്‍നാഷണലിന്റെ ത്രൈമാസ ലാഭ൦ 43.2% ഇടിഞ്ഞു.
സെപ്റ്റംബര്‍ 30ന് അവസാനിച്ച രണ്ടാം പാദത്തില്‍ ഏകീകൃത അറ്റാദായം നിന്ന് 333.5 ദശലക്ഷം രൂപയായി (4.01 ദശലക്ഷം ഡോളര്‍) കുറഞ്ഞു. ഒരു വര്‍ഷം മുമ്പ് ഇതേകാലയളവില്‍ ഇത് 587.6 ദശലക്ഷം രൂപ ആയിരുന്നു.
'ഉയര്‍ന്ന പണപ്പെരുപ്പം മൂലം കഴിഞ്ഞ ഏതാനും പാദങ്ങളില്‍ ഉപഭോക്താക്കൾ പണം ചെലവാക്കുന്നത് നിയന്ത്രിച്ചു,' ചെയര്‍മാന്‍ രവികാന്ത് ജയ്പുരിയ പ്രസ്താവനയില്‍ പറഞ്ഞു.
എന്നിരുന്നാലും, ദേവയാനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 9.6% ഉയര്‍ന്ന് 819 കോടി രൂപയിലെത്തി. സെപ്റ്റംബര്‍ പാദത്തില്‍ ചീസ്, പച്ചക്കറികള്‍ എന്നിവയുള്‍പ്പെടെ നിരവധി ചേരുവകളുടെ വില ഉയര്‍ന്നു. കോസ്റ്റ കോഫി ശൃംഖലയുടെ ഇന്ത്യന്‍ ഫ്രാഞ്ചൈസി കൂടിയായ ദേവയാനി അതിന്റെ മൊത്തം ചെലവ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16.3% വര്‍ധിച്ചതായും പറഞ്ഞു.
ഉയര്‍ന്ന പണപ്പെരുപ്പം ഉപഭോക്താക്കളെ പണം ചെലവാക്കുന്നതിൽ നിന്ന് തടയുന്നതിനാല്‍ ഇന്ത്യന്‍ ഭക്ഷ്യ കമ്പനികളിലും അതനുസരിച്ചുള്ള ചലനങ്ങള്‍ ഉണ്ടാകുന്നു. രണ്ടാം പാദത്തിലെ റീട്ടെയില്‍ വിലകയറ്റം 5.02%-7.44% ആയിരുന്നു. ഇതിനു കാരണമായി പറയുന്നത് ഉയര്‍ന്ന പച്ചക്കറി വിലയാണ്.