image

11 March 2024 4:52 PM IST

News

തിരഞ്ഞെടുപ്പ് പ്രചാരണം: ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് ആവശ്യം വര്‍ധിക്കുന്നു

MyFin Desk

തിരഞ്ഞെടുപ്പ് പ്രചാരണം: ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് ആവശ്യം വര്‍ധിക്കുന്നു
X

Summary

  • മണിക്കൂറിനാണ് ചാര്‍ട്ടേഡ് വിമാനങ്ങള്‍ നിരക്ക് ഈടാക്കുന്നത്
  • ഈ പ്രാവിശ്യത്തെ തിരഞ്ഞെടുപ്പിന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കായി മൊത്തം 1.20 ലക്ഷം കോടി രൂപ ചെലവഴിക്കുമെന്നാണ് കണക്കാക്കുന്നത്
  • ഭൂരിഭാഗം വിമാനങ്ങള്‍ക്കും ഹെലികോപ്റ്ററുകള്‍ക്കും 10-ല്‍ താഴെ സീറ്റിംഗ് കപ്പാസിറ്റി മാത്രമുള്ളവയാണ്


ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024-ന് പ്രചാരണം ചൂടുപിടിക്കുമ്പോള്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കും ഹെലികോപ്റ്ററുകള്‍ക്കുമുള്ള ഡിമാന്‍ഡും വര്‍ധിക്കുകയാണ്.

മുന്‍ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് 40 ശതമാനത്തിന്റെ വര്‍ധന ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഈ പ്രാവിശ്യത്തെ തിരഞ്ഞെടുപ്പിന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കായി മൊത്തം 1.20 ലക്ഷം കോടി രൂപ ചെലവഴിക്കുമെന്നാണ് കണക്കാക്കുന്നത്.

ഇലക്ഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയ്ക്ക് ബിജെപി സമര്‍പ്പിച്ച 2019-20-ലെ പാര്‍ട്ടിയുടെ ഓഡിറ്റ് ചെയ്ത കണക്കുകള്‍ പ്രകാരം ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കും ഹെലികോപ്റ്ററുകള്‍ക്കുമായി 250 കോടിയിലധികം രൂപ ചെലവഴിച്ചെന്നാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയാകട്ടെ 126 കോടി രൂപയും ചെലവഴിച്ചു.

ഗ്രാമങ്ങളിലേക്കും വിദൂര പ്രദേശങ്ങളിലേക്കും പ്രചാരണം എളുപ്പമാക്കാന്‍ ഹെലികോപ്റ്ററുകള്‍ക്കും വിമാനങ്ങള്‍ക്കും സാധിക്കും.

മണിക്കൂറിനാണ് ചാര്‍ട്ടേഡ് വിമാനങ്ങള്‍ നിരക്ക് ഈടാക്കുന്നത്. മണിക്കൂറിന് 4.5 ലക്ഷം മുതല്‍ 5,25 ലക്ഷം രൂപ വരെയാണ് വിമാനങ്ങള്‍ക്ക് വാടക ഈടാക്കുന്നത്. ഹെലികോപ്റ്ററുകള്‍ക്ക് മണിക്കൂറിന് 1.5 ലക്ഷം രൂപയും ഈടാക്കുന്നു.

മുന്‍ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 30 ശതമാനം മുതല്‍ 40 ശതമാനം വരെ ഡിമാന്‍ഡ് വര്‍ധിക്കുമെന്ന് ബിസിനസ് എയര്‍ക്രാഫ്റ്റ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ (ബിഎഒഎ) പറയുന്നു.

ചാര്‍ട്ടേഡ് വിമാനങ്ങളും ഹെലികോപ്റ്ററുകളും ആവശ്യമുള്ളവര്‍ക്ക് എത്തിച്ചു കൊടുക്കുന്ന 112 ഓപ്പറേറ്റര്‍മാര്‍ (Non-Scheduled Operators -SOP) ഇന്ത്യയിലുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവരില്‍ 40-50 ഓപ്പറേറ്റര്‍മാരും ഹെലികോപ്റ്റര്‍ സേവനമാണ് ലഭ്യമാക്കുന്നത്.

ഇവരുടെ കൈവശം ഹെലികോപ്റ്ററുകള്‍ ഉള്‍പ്പെടെ ആകെ 450-ഓളം വിമാനങ്ങളുണ്ട്. മൂന്ന് മുതല്‍ 37 വരെ സീറ്റിംഗ് കപ്പാസിറ്റിയുള്ള എയര്‍ക്രാഫ്റ്റും, ഹെലികോപ്റ്ററുകളും ഈ ഓപ്പറേറ്റര്‍മാരുടെ കൈവശമുണ്ട്. അതേസമയം ഭൂരിഭാഗം വിമാനങ്ങള്‍ക്കും ഹെലികോപ്റ്ററുകള്‍ക്കും 10-ല്‍ താഴെ സീറ്റിംഗ് കപ്പാസിറ്റി മാത്രമുള്ളവയാണ്.

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനില്‍ (ഡിജിസിഎ) നിന്നും ലഭ്യമായ കണക്കുകള്‍ പ്രകാരം ഓപ്പറേറ്റര്‍മാരുടെ കൈവശമുള്ള വിമാനങ്ങള്‍ ഇനി പറയുന്നവയാണ്.

ഫാല്‍ക്കണ്‍ 2000, ബൊംബാര്‍ഡിയര്‍ ഗ്ലോബല്‍ 5000, ട്വിന്‍ ഒട്ടര്‍ ഡിഎച്ച്‌സി-6300, ഹോക്കര്‍ ബീച്ച്ക്രാഫ്റ്റ്, ഗള്‍ഫ് സ്ട്രീം ജി-200, സെസ്‌ന സൈറ്റേഷന്‍ 560 എക്‌സ്എല്‍ എന്നിവയാണ്.