23 April 2025 3:16 PM IST
റെയിൽവേ സ്റ്റേഷനിൽ ഇനി മുതൽ വാടകയ്ക്ക് ഇലക്ട്രിക് സ്കൂട്ടർ ലഭിക്കും. കാസര്‍കോട് മുതല്‍ പൊള്ളാച്ചി വരെയുള്ള 15 സ്റ്റേഷനുകളിലാണ് വാഹനം വാടകയ്ക്ക് നല്‍കുന്നത്. ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള തിരുവനന്തപുരം ഡിവിഷനിൽ നിലവിൽ പദ്ധതി നടത്തുന്നുണ്ട്. വിനോദസഞ്ചാരികളെയും ട്രെയിൻ യാത്രക്കാരെയും ലക്ഷ്യമിട്ടാണ് ഇപ്പോൾ പാലക്കാട് ഡിവിഷനിലെ 15 സ്റ്റേഷനുകളിൽ പദ്ധതി പരീക്ഷിക്കാൻ ഒരുങ്ങുന്നത്.
ട്രെയിനിറങ്ങി വരുന്നവർ ലൈസൻസും ആധാർ കാർഡും നൽകിയാൽ സ്കൂട്ടർ ലഭിക്കും. മണിക്കൂർ നിരക്കിലായിരിക്കും വാടക ഈടാക്കുന്നത്. കൂടുതൽ ദിവസങ്ങൾ വേണമെങ്കിൽ വാടകയുടെ കാര്യത്തിലും ഇളവുണ്ടാകും.സംരംഭകർക്ക് കരാർ നൽകിയാണ് പദ്ധതി നടത്തുന്നത്. ഇതിനുവേണ്ട സ്ഥലം സ്റ്റേഷനുകളിൽ റെയിൽവേ അനുവദിക്കും.
ഇ-സ്‌കൂട്ടറുകള്‍ വരുന്ന സ്റ്റേഷനുകള്‍: പൊള്ളാച്ചി, ഒറ്റപ്പാലം, നിലമ്പൂര്‍, കോഴിക്കോട്, തിരൂര്‍, ഫറൂഖ്, പരപ്പനങ്ങാടി, വടകര, മാഹി, തലശ്ശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട്, മംഗളൂരു ജങ്ഷന്‍, എറണാകുളം ടൗണ്‍