8 Oct 2023 1:52 PM IST
പടിഞ്ഞാറൻ അഫ്‌ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തിൽ കുറഞ്ഞത് 2000 പേരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്നു താലിബാൻ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്യുന്നു . മരണസംഖ്യ ഇനിയും കൂടിയേക്കാം. രണ്ടുമാസത്തിനിടയിൽ ഉണ്ടായ രണ്ടാമത്തെ അതിശക്തമായ ഭൂചലനത്തിൽ പ്രാഥമിക കണക്കുകൾ അനുസരിച്ചു 10000 പേർക്കെങ്കിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് , വീടുകൾ ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾ തകർന്നു.