23 April 2025 2:45 PM IST
Summary
- റിസ്റ്റ് വാച്ച്, പെയിന്റിംഗുകള്‍, ശില്‍പങ്ങള്‍, പുരാവസ്തുക്കള്‍, നാണയങ്ങള്‍ തുടങ്ങിയവ ഇതില്‍പെടുന്നു
- നികുതി അടിത്തറ വികസിപ്പിക്കുന്നതിനായുള്ള സര്‍ക്കാര്‍ നീക്കം
10 ലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള ആഡംബര വസ്തുക്കള്‍ക്ക് ഇനി ഒരു ശതമാനം നികുതി ( ടിസിഎസ്) ഈടാക്കും. ഹാന്‍ഡ്ബാഗുകള്‍, റിസ്റ്റ് വാച്ചുകള്‍, പാദരക്ഷകള്‍, സ്പോര്‍ട്സ് വസ്ത്രങ്ങള്‍ തുടങ്ങിയവയാണ് ഈ ഗണത്തില്‍ വരുന്നത്. 2025 ഏപ്രില്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരുന്ന വിധത്തില്‍ നിര്‍ദ്ദിഷ്ട ആഡംബര വസ്തുക്കളുടെ വില്‍പ്പനയ്ക്ക് 1 ശതമാനം നിരക്കില്‍ ടിസിഎസ് ബാധകമാകുമെന്ന് ആദായനികുതി വകുപ്പ് വിജ്ഞാപനം ചെയ്തിട്ടുണ്ട്.
2024 ജൂലൈയില്‍ അവതരിപ്പിച്ച ബജറ്റിന്റെ ഭാഗമായുള്ള ധനകാര്യ നിയമം 2024ലാണ് ആഡംബര വസ്തുക്കള്‍ക്ക് ടിസിഎസ് വ്യവസ്ഥ ഏര്‍പ്പെടുത്തിയത്.
നോട്ടിഫൈഡ് സാധനങ്ങളായ റിസ്റ്റ് വാച്ച്, പെയിന്റിംഗുകള്‍, ശില്‍പങ്ങള്‍, പുരാവസ്തുക്കള്‍, നാണയങ്ങള്‍, സ്റ്റാമ്പുകള്‍ എന്നിവയുള്‍പ്പെടെ ശേഖരിക്കാവുന്ന വസ്തുക്കള്‍, യാച്ചുകള്‍, ഹെലികോപ്റ്ററുകള്‍, ആഡംബര ഹാന്‍ഡ്ബാഗുകള്‍, സണ്‍ഗ്ലാസുകള്‍, പാദരക്ഷകള്‍, ഉയര്‍ന്ന നിലവാരമുള്ള സ്പോര്‍ട്സ് വസ്ത്രങ്ങള്‍, എന്നിവയുമായി ബന്ധപ്പെട്ട് ടിസിഎസ് ശേഖരിക്കാനുള്ള ബാധ്യത വില്‍പ്പനക്കാരനായിരിക്കും.
നികുതി അടിത്തറ വികസിപ്പിക്കുന്നതിനും കൂടുതല്‍ സാമ്പത്തിക സുതാര്യത പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നികുതി വ്യവസ്ഥ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്. ഉയര്‍ന്ന മൂല്യമുള്ള വിവേചനാധികാര ചെലവുകളുടെ നിരീക്ഷണം വര്‍ധിപ്പിക്കുന്നതിനും ആഡംബര വസ്തുക്കളുടെ വിഭാഗത്തിലെ ഓഡിറ്റ് ട്രെയില്‍ ശക്തിപ്പെടുത്തുന്നതിനുമുള്ള സര്‍ക്കാരിന്റെ ഉദ്ദേശ്യത്തെ ഈ വിജ്ഞാപനം പ്രാവര്‍ത്തികമാക്കുന്നു.
ആഡംബര വസ്തുക്കളുടെ മേഖല ചില പരിവര്‍ത്തന വെല്ലുവിളികള്‍ക്ക് വിധേയമായേക്കാമെങ്കിലും, ഈ നടപടി കാലക്രമേണ ഔപചാരികവല്‍ക്കരണവും മെച്ചപ്പെട്ട നിയന്ത്രണ മേല്‍നോട്ടവും പ്രോത്സാഹിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിദഗ്ധര്‍ പറയുന്നു.