5 Aug 2025 5:31 PM IST
Summary
സെപ്റ്റംബറോടെ പദ്ധതി പ്രാബല്യത്തില്‍ വന്നേക്കും
ട്രംപിന്റെ താരിഫ് ആഘാതത്തിന്റെ പശ്ചാത്തലത്തിലാണ് കയറ്റുമതി മേഖലക്ക് പദ്ധതി വരുന്നത്. സെപ്റ്റംബറോടെ പദ്ധതി പ്രാബല്യത്തില്‍ വരുമെന്നും റിപ്പോര്‍ട്ട്.
യുഎസ് താരിഫ് ആഘാതം നികത്തുക, ആഗോള വ്യാപാരം വര്‍ദ്ധിപ്പിക്കുക എന്നിവയാണ് കയറ്റുമതി പ്രമോഷന്‍ മിഷന്റെ ലക്ഷ്യങ്ങള്‍. വാണിജ്യ മന്ത്രാലയത്തിന് പുറമെ മറ്റ് മന്ത്രാലയങ്ങളും സംയോജിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുക.
കയറ്റുമതി അതിവേഗത്തിലാക്കുക, വായ്പ നടപടികള്‍ ലഘൂകരിക്കുക, താരിഫ് ഇതര തടസ്സങ്ങള്‍ പരിഹരിക്കല്‍ എന്നിവയും ഇതിന്റെ ഭാഗമായി ഉണ്ടാവും. ആഗോളതലത്തില്‍ ഇന്ത്യന്‍ ബ്രാന്‍ഡിനെ മുന്‍നിരയിലെത്തിക്കാനും ഇത് ലക്ഷ്യമിടുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
ഇവ വഴി യുഎസിന്റെ 25% താരിഫിന്റെ ആഘാതം ലഘൂകരിക്കാന്‍ സാധിക്കും. ഒപ്പം കയറ്റുമതി മത്സരശേഷി വര്‍ദ്ധിപ്പിക്കാനും ഈ പദ്ധതി ശ്രമിക്കുന്നു.ഇ-കൊമേഴ്സ് ഹബ്ബുകള്‍ സ്ഥാപിക്കുന്നതിനെ പിന്തുണയ്ക്കുക, ജില്ലകളെ കയറ്റുമതി കേന്ദ്രങ്ങളായി വികസിപ്പിക്കുക എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. താരിഫ് ആഘാതം നികത്തുക പദ്ധതിയുടെ ലക്ഷ്യം.