20 Jan 2022 6:52 AM IST
Summary
ചൈന-ഇന്ത്യ ഉഭയകക്ഷി വ്യാപാരം 2021-ല്‍ 125 ബില്യണ്‍ ഡോളറിന്റെ റെക്കോര്‍ഡ് നിലയിലെത്തി. കിഴക്കന്‍ ലഡാക്കിലെ സൈനികരുടെ നീണ്ടുനില്‍ക്കുന്ന സംഘര്‍ഷം ചൈന-ഇന്ത്യ ബന്ധത്തില്‍ വിള്ളലുകള്‍ ഉണ്ടാക്കിയെങ്കിലും ഒരു വര്‍ഷത്തിനുള്ളില്‍ വ്യാപാരം 100 ബില്യണ്‍ ഡോളര്‍ കടന്നു. ഇന്ത്യയുടെ വ്യാപാരകമ്മി 69 ബില്യണ്‍ ഡോളറായി ഉയര്‍ന്നെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2021-ല്‍ ചൈനയും, ഇന്ത്യയും തമ്മിലുള്ള മൊത്തം വ്യാപാരം 125.66 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. 2020-നെ അപേക്ഷിച്ച് ഇത് 43.3 ശതമാനം വര്‍ധിച്ചു. ജനുവരി മുതല്‍ ഡിസംബര്‍ വരെ ഇന്ത്യയിലേക്കുള്ള ചൈനയുടെ […]
ചൈന-ഇന്ത്യ ഉഭയകക്ഷി വ്യാപാരം 2021-ല്‍ 125 ബില്യണ്‍ ഡോളറിന്റെ റെക്കോര്‍ഡ് നിലയിലെത്തി. കിഴക്കന്‍ ലഡാക്കിലെ സൈനികരുടെ നീണ്ടുനില്‍ക്കുന്ന സംഘര്‍ഷം ചൈന-ഇന്ത്യ ബന്ധത്തില്‍ വിള്ളലുകള്‍ ഉണ്ടാക്കിയെങ്കിലും ഒരു വര്‍ഷത്തിനുള്ളില്‍ വ്യാപാരം 100 ബില്യണ്‍ ഡോളര്‍ കടന്നു. ഇന്ത്യയുടെ വ്യാപാരകമ്മി 69 ബില്യണ്‍ ഡോളറായി ഉയര്‍ന്നെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
2021-ല്‍ ചൈനയും, ഇന്ത്യയും തമ്മിലുള്ള മൊത്തം വ്യാപാരം 125.66 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. 2020-നെ അപേക്ഷിച്ച് ഇത് 43.3 ശതമാനം വര്‍ധിച്ചു. ജനുവരി മുതല്‍ ഡിസംബര്‍ വരെ ഇന്ത്യയിലേക്കുള്ള ചൈനയുടെ കയറ്റുമതി 46.2 ശതമാനം ഉയര്‍ന്ന് 97.52 ബില്യണ്‍ ഡോളറിലെത്തിയപ്പോള്‍, ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 34.2 ശതമാനം വര്‍ധിച്ച് 28.14 ബില്യണ്‍ ഡോളറായി.
ഒരു ദശാബ്ദത്തിലേറെയായി ചൈനയുമായി വര്‍ദ്ധിച്ചുവരുന്ന വ്യാപാരകമ്മിയെക്കുറിച്ചുള്ള ആശങ്കകള്‍ ഇന്ത്യ ഉയര്‍ത്തിക്കാട്ടുകയും, ഇന്ത്യയുടെ ഐടി, ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ക്കായി വിപണി തുറക്കാന്‍ ബീജിങിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇന്ത്യയിലേക്കുള്ള ചൈനയുടെ കയറ്റുമതിയില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. കോവിഡ് മഹാമാരിയെ ചെറുത്തുനില്‍ക്കുന്നതിനും, ഇന്ത്യയുടെ വളര്‍ന്നുവരുന്ന ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തിന് ആവശ്യമായതുമായ മെഡിക്കല്‍ ഉല്‍പ്പന്നങ്ങളുടെയും, അസംസ്‌കൃത വസ്തുക്കളുടെയും ഇറക്കുമതിയാണ് ഇതിന് കാരണമെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു.