26 Jan 2022 6:13 PM IST
Summary
കഴിഞ്ഞ നാല് മാസക്കാലത്തോളം വിപണിയില്‍ നിലനിന്നിരുന്ന ട്രെന്‍ഡ് ഡിസംബര്‍ മാസത്തില്‍ അവസാനിച്ചു. ഉല്‍പ്പാദന വസ്തുക്കള്‍, വൈദ്യുതി, ഇന്ധനം എന്നിവയുടെ വിലയില്‍ കുറവുണ്ടായി. അതേ സമയം ഭക്ഷ്യ വസ്തുക്കള്‍ക്ക് വില വര്‍ധനയുണ്ടായിട്ടുണ്ട്. ഇത് 2021 ഡിസംബറിലെ ഇന്ത്യയുടെ മൊത്ത പണപ്പെരുപ്പത്തില്‍ (ഹോൾ സെയിൽ പ്രൈസ് ഇൻഡക്സ് ; WPI) നേരിയ കുറവ് വരുത്തി. ഇതിന്റെ ഫലമായി മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള വാര്‍ഷിക പണപ്പെരുപ്പ നിരക്ക് 2021 നവംബറിലെ 14.23 ശതമാനത്തില്‍ നിന്നും 13.56 ശതമാനമായി താഴ്ന്നു. 2021 ഡിസംബറിലെ ഉയര്‍ന്ന […]
കഴിഞ്ഞ നാല് മാസക്കാലത്തോളം വിപണിയില്‍ നിലനിന്നിരുന്ന ട്രെന്‍ഡ് ഡിസംബര്‍ മാസത്തില്‍ അവസാനിച്ചു. ഉല്‍പ്പാദന വസ്തുക്കള്‍, വൈദ്യുതി, ഇന്ധനം എന്നിവയുടെ വിലയില്‍ കുറവുണ്ടായി. അതേ സമയം ഭക്ഷ്യ വസ്തുക്കള്‍ക്ക് വില വര്‍ധനയുണ്ടായിട്ടുണ്ട്. ഇത് 2021 ഡിസംബറിലെ ഇന്ത്യയുടെ മൊത്ത പണപ്പെരുപ്പത്തില്‍ (ഹോൾ സെയിൽ പ്രൈസ് ഇൻഡക്സ് ; WPI) നേരിയ കുറവ് വരുത്തി. ഇതിന്റെ ഫലമായി മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള വാര്‍ഷിക പണപ്പെരുപ്പ നിരക്ക് 2021 നവംബറിലെ 14.23 ശതമാനത്തില്‍ നിന്നും 13.56 ശതമാനമായി താഴ്ന്നു.
2021 ഡിസംബറിലെ ഉയര്‍ന്ന പണപ്പെരുപ്പ നിരക്കിന് കാരണം മിനറല്‍ ഓയില്‍, അടിസ്ഥാന ലോഹങ്ങള്‍, ക്രൂഡ് പെട്രോളിയം, പ്രകൃതി വാതകം, രാസവസ്തുക്കള്‍, രാസ ഉല്‍പന്നങ്ങള്‍, ഭക്ഷ്യ ഉല്‍പന്നങ്ങള്‍, തുണിത്തരങ്ങള്‍, പേപ്പര്‍, പേപ്പര്‍ ഉല്‍പന്നങ്ങള്‍ എന്നിവയുടെ വിലയിലുണ്ടായ വര്‍ധനവാണെന്ന്് വാണിജ്യ വ്യവസായ മന്ത്രാലയങ്ങള്‍ പറഞ്ഞു.
ഉല്‍പ്പാദന വസ്തുക്കളുടെ പണപ്പെരുപ്പം കഴിഞ്ഞ മാസത്തെ 11.92 ല്‍ നിന്ന് ഡിസംബറില്‍ 10.62 ശതമാനമായി കുറഞ്ഞു. ഇന്ധനത്തിലും പവര്‍ ബാസ്‌ക്കറ്റിലും വിലക്കയറ്റം ഡിസംബറില്‍ 32.30 ശതമാനമാണ്. എന്നാല്‍ ഇത് നവംബറില്‍ 39.81 ശതമാനമായിരുന്നു.
ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ഡിസംബറില്‍ 4.88 ശതമാനമായി കുറഞ്ഞിരുന്നു. എന്നാല്‍ നവംബറില്‍ ഇത് 9.56 ശതമാനമായി ഉയര്‍ന്നു. കൂടാതെ പച്ചക്കറി വില മുന്‍ മാസത്തെ 3.91 ശതമാനത്തില്‍ നിന്ന് 31.56 ശതമാനമായി ഉയര്‍ന്നു. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള റീട്ടെയില്‍ പണപ്പെരുപ്പം 5.59 ശതമാനമായി ഉയര്‍ന്നതായി വിവിധ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.